ബാ​ഡ്മി​ന്‍റ​ണ്‍: ഐ​റീ​ന​യ്ക്കും ജെ​ഫ്രി ജോ​യ​ലി​നും മി​ക​ച്ച വി​ജ​യം
Tuesday, January 21, 2020 12:18 AM IST
മാ​ന​ന്ത​വാ​ടി: ഡ​യാ​ന ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ജി​ല്ലാ ടൂ​ർ​ണ്ണ​മെ​ന്‍റി​ൽ ബ​ത്തേ​രി കോ​സ്മോ​പോ​ളി​റ്റ​ൻ ക്ല​ബ്ബി​ലെ ഐ​റീ​ന ഫി​ൻ​സി​യ നെ​വി​ൽ 17, 19 വ​യ​സ് വി​ഭാ​ഗ​ങ്ങ​ളി​ലും ജെ​ഫ്രി ജോ​യ​ൽ ഫ്രാ​ൻ​സി​സ് 11, 13 വി​ഭാ​ഗ ത്തി​ലും വി​ജ​യി​ച്ചു ഇ​ര​ട്ട കി​രീ​ടം നേ​ടി.
മാ​ന​ന്ത​വാ​ടി മേ​രി​മാ​ത കോ​ള​ജി​ലും ഡ​യാ​ന ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ലും സം​ഘ​ടി​പ്പി​ച്ച മ​ത്സ​ര​ങ്ങ​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ മാ​ന​ന്ത​വാ​ടി ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ക​ട​വ​ത്ത് മു​ഹ​മ്മ​ദ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. ജി​ല്ല ബാ​ഡ്മി​ന്‍റ​ൻ സെ​ക്ര​ട്ട​റി ഡോ.​പി.​സി. സ​ജി​ത്, കെ. ​അ​ബൂ​ബ​ക്ക​ർ കോ​യ, കെ.​എ. ജോ​ണ്‍​സ​ൻ, സി.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​കെ. ര​മേ​ഷ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.