കെ​പി​എ​സ്ടി​എ ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം നടത്തി
Wednesday, January 22, 2020 12:01 AM IST
താ​മ​ര​ശേ​രി: കേ​ര​ള​ത്തി​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ആ​ര്‍​എം​എ​സ്എ വ​ഴി ന​ട​പ്പി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​യ ശ്ര​ദ്ധ, മ​ധു​രം മ​ല​യാ​ളം, ശാ​സ്ത്ര​രം​ഗം, ഗ​ണി​തം മ​ധു​രം, അ​ക്ഷ​ര വെ​ളി​ച്ചം, സു​ര്‍​ലി​ഹി​ന്ദി പോ​ലു​ള്ള സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ താ​ളം തെ​റ്റി​ക്കു​ന്ന​താ​യി കെ​പി​എ​സ്ടി​എ (കേ​ര​ള പ്ര​ദേ​ശ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍) ആ​രോ​പി​ച്ചു. പി​കെ​ജി വാ​ര്യ​ര്‍ ഹാ​ളി​ല്‍ ന​ട​ന്ന താ​മ​ര​ശേ​രി ഉ​പ​ജി​ല്ലാ സ​മ്മേ​ള​ന​ത്തി​ല്‍ റ​വ​ന്യൂ ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​അ​ശോ​ക് കു​മാ​ര്‍ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ന​ട​ക്കു​ന്ന സ​മാ​ന്ത​ര വി​ദ്യാ​ഭ്യാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ദൂ​ഷ്യ വ​ശ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി. മൂ​ന്നാം ടേ​മി​ല്‍ പാ​ഠ​ഭാ​ഗ​ങ്ങ​ള്‍ ച​ടു​ല​മാ​യി പ​ഠി​പ്പി​ച്ചു തീ​ര്‍​ക്കേ​ണ്ട സ​മ​യ​ത്ത് ഒ​രോ ദി​വ​സ​വും പ​രി​ശീ​ല​ന​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ ര​ണ്ടും മൂ​ന്നും അ​ധ്യാ​പ​ക​ര്‍ ബി​ആ​ര്‍​സി ക​ളി​ലെ​ത്തേ​ണ്ട ഗ​തി​കേ​ടി​ലാ​ണ്. വി​ദ്യാ​ര്‍​ഥി​ക​ളും ചി​ല പ​രി​ശീ​ല​ന​ങ്ങ​ളി​ല്‍ പ​ഠ​നം ന​ഷ്ട​പ്പെ​ടു​ത്തി പ​ങ്കെ​ടു​ക്കേ​ണ്ടി വ​രു​ന്നു. ആ​ര്‍​ക്കു​വേ​ണ്ടി​യോ എ​ന്തി​നു​വേ​ണ്ടി​യോ എ​ന്ന​റി​യാ​തെ യാ​തൊ​രു മു​ന്നൊ​രു​ക്ക​ങ്ങ​ളും കൂ​ടി​യാ​ലോ​ച​ന​യും ന​ട​ത്താ​തെ ഞാ​യ​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള അ​വ​ധി ദി​വ​സ​ങ്ങ​ള്‍ പോ​ലും ക​വ​ര്‍​ന്നെ​ടു​ത്ത് ന​ട​ത്തു​ന്ന ഇ​ത്ത​രം പ​രി​ശീ​ല​ന​ങ്ങ​ള്‍ പ​ല​പ്പോ​ഴും പ്ര​ഹ​സ​ന​ങ്ങ​ള്‍ ആ​യി​മാ​റാ​റാ​ണ് പ​തി​വെ​ന്നും അ​ധ്യാ​പ​ക​ര്‍ സ്‌​കൂ​ളി​ല്‍ എ​ത്താ​ത്ത​തി​നാ​ല്‍ സ്‌​കൂ​ളി​ന്‍റെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ത്തെ ഇ​ത് സാ​ര​മാ​യി ബാ​ധി​ക്കു​ന്നു. കെ​പി​സി​സി മെം​മ്പ​ര്‍ എ. ​അ​ര​വി​ന്ദ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ​ന്യൂ ജി​ല്ലാ സെ​ക്ര​ട്ട​റി ടി. ​അ​ശോ​ക് കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം പി.​ജെ. ദേ​വ​സ്യ, ഇ.​കെ. രാ​മ​ച​ന്ദ്ര​ന്‍, കെ.​എ​സ്. ഷാ​ജു, അ​ബ്ദു​ല്‍ മ​ജീ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി യു.​പി. ന​വാ​സ്(​പ്ര​സി​ഡ​ന്‍റ്), കെ. ​ക​രു​ണാ​ക​ര​ന്‍ (സെ​ക്ര​ട്ട​റി), സ​ന്തോ​ഷ് മാ​ത്യൂ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.