പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തും: കെ​പി​എ മ​ജീ​ദ്
Thursday, January 23, 2020 12:21 AM IST
കോ​ഴി​ക്കോ​ട്: പൗ​ര​ത്വ വി​വേ​ച​ന​ത്തി​നെ​തി​രാ​യ ഹ​ര്‍​ജി​ക​ള്‍ വാ​ദ​ത്തി​നെ​ടു​ത്ത​ത് ശു​ഭ​സൂ​ച​ന​യാ​ണെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ എ​ല്ലാ സാ​ധ്യ​ത​ക​ളും ഉ​പ​യോ​ഗി​ച്ച് പോ​രാ​ട്ടം ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും മു​സ്്ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ്. അ​മി​ത്ഷാ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ല് അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ അ​തി​ന്‍റെ ഭ​ര​ണ​ഘ​ട​നാ സാ​ധു​ത ഉ​യ​ര്‍​ത്തി​യാ​ണ് മു​സ്്‌​ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി പാ​ര്‍​ല​മെ​ന്‍റി​ല്‍ ത​ട​സം ഉ​ന്ന​യി​ച്ച​ത്. എ​ന്നാ​ല്‍ ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ തി​ണ്ണ​മി​ടു​ക്കി​ല്‍ ആ​ദ്യം ലോ​ക്‌​സ​ഭ​യി​ലും തു​ട​ര്‍​ന്ന് രാ​ജ്യ​സ​ഭ​യി​ല്‍ അ​തു പാ​സാ​ക്കി. ​
നീ​തി​ക്കാ​യി അ​ന്തി​മ വി​ജ​യം വ​രെ വി​ശ്ര​മ​മി​ല്ലാ​തെ മു​ന്നോ​ട്ടു പോ​കാ​ന്‍ എ​ല്ലാ​വ​രും മു​ന്നോ​ട്ടു വ​ര​ണം. സെ​ന്‍​സ​സു​മാ​യി കൂ​ട്ടി​ക്കു​ഴ​ച്ച് എ​ന്‍​ആ​ര്‍​സി​ക്ക് മു​ന്നോ​ടി​യാ​യു​ള്ള എ​ന്‍​പി​ആ​ര്‍ ന​ട​പ്പാ​ക്കു​ന്ന​ത് സ​ര്‍​ക്കാ​ര്‍ നി​ര്‍​ത്തി​വെ​ക്ക​ണ​മെ​ന്നും കെ.​പി.​എ മ​ജീ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.