പാ​ച​ക​വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് വീ​ട്ടി​ൽ അ​ഗ്നി​ബാ​ധ
Friday, January 24, 2020 12:20 AM IST
ഫ​റോ​ക്ക്: പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​ടു​ക്ക​ള​യി​ലേ​യും തൊ​ട്ട​ടു​ത്ത മു​റി​യി​ലും തീ ​പി​ടി​ച്ച് സാ​ധ​ന​ങ്ങ​ൾ ക​ത്തി ന​ശി​ച്ചു. മാ​ത്തോ​ട്ടം ചേ​നോ​ത്ത് സ്കൂ​ളി​ന് സ​മീ​പ​മു​ള്ള മ​ണ്ടോ​ടി പ​റ​മ്പ് അ​ബ്ദു​ൽ അ​സീ​സി​ന്‍റെ വീ​ട്ടി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്.​ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്നി​ന് വീ​ട്ടു​കാ​ർ പു​റ​ത്ത് പോ​യ സ​മ​യ​ത്താ​ണ് സം​ഭ​വം.​അ​ടു​ക്ക​ള​യി​ൽ തീ​പി​ടു​ത്തം ഉ​ണ്ടാ​യതിനെ തു​ട​ർ​ന്നു​ണ്ടാ​യ ചൂ​ടി​ലാ​യി​രി​ക്കാം പാ​ച​ക വാ​ത​ക സി​ലി​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ച​ത് എ​ന്നാ​ണു നി​ഗ​മ​നം .
അ​ടു​ക്ക​ള​യാ​കെ ക​ത്തി ന​ശി​ച്ചു ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന ഫ്രി​ഡ്ജ്,മ​റ്റു ഫ​ർ​ണ്ണി​ച്ച​ർ സാ​ധ​ന​ങ്ങ​ൾ എ​ല്ലാം ത​ന്നെ ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്.​തൊ​ട്ട​ടു​ത്ത മു​റി​യി​ലേ​ക്കും തീ ​പ​ട​ർ​ന്നി​ട്ടു​ണ്ട്.​
അ​യ​ൽ​വാ​സി​ക​ൾ ആ​ണ് തീ ​ആ​ദ്യം ക​ണ്ട​ത് അ​വ​ർ അ​ഗ്നി​ശ​മ​ന സേ​ന​യെ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് മീ​ഞ്ച​ന്ത ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പി ​വി.​വി​ശ്വാ​സ്, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ സി.​ദി​നേ​ശ് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ ര​ണ്ട് ഫ​യ​ർ എ​ഞ്ചി​നു​ക​ൾ അ​ര മ​ണി​ക്കൂ​ർ സ​മ​യ​മെ​ടു​ത്താ​ണ് തീ ​പൂ​ർ​ണ്ണ​മാ​യും അ​ണ​ച്ച​ത്.​വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പോ​കാ​ൻ ക​ഴി​യാ​ത്ത വ​ഴി​യി​ലൂ​ടെ മീ​ഞ്ച​ന്ത അ​ഗ്നി​ശ​മ​ന സേ​ന​യു​ടെ ആ​ധൂ​നി​ക രീ​തി​യി​ലു​ള്ള വാ​ഹ​നം എ​ത്തി​യാ​ണ് തീ ​അ​ണ​ച്ച​ത്.
അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യാ​ണ് പ്രാ​ഥ​മി​ക ക​ണ​ക്ക്.​ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ട് കാ​ര​ണ​മാ​ണോ ആ​ദ്യം തീ ​പി​ടു​ത്തം ഉ​ണ്ടാ​യ​തെ​ന്നും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.