ഷാ​ഹി​ൻ​ബാ​ഗി​ന് മു​ന്നി​ൽ മോ​ദിക്ക് മു​ട്ടുമ​ട​ക്കേ​ണ്ടി വ​രും: എം.​എ സ​മ​ദ്
Monday, February 17, 2020 12:47 AM IST
പേ​രാ​മ്പ്ര: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മം ന​ട​പ്പി​ലാ​ക്കി ഇ​ന്ത്യ​യു​ടെ മ​തേ​ത​ര​ത്വ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ന​രേ​ന്ദ്ര മോ​ദി​ക്കും, അ​മി​ത്ഷാ​ക്കും ഷാ​ഹി​ൻ ബാ​ഗ് സ​മ​ര​ങ്ങ​ൾ​ക്ക് മു​ന്നി​ൽ മു​ട്ട് മ​ട​ക്കേ​ണ്ടി വ​രു​മെ​ന്ന് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​ർ എം. ​എ സ​മ​ദ്. മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​പ്പി​ലാ​ക്കു​ന്ന എ​ൻ​ആ​ർ​സി, സി​എ​എ, എ​ൻ​പി​ആ​ർ വി​രു​ദ്ധ ക്യാ​മ്പ​യി​ൻ 'വീ​ട്ടു​മു​റ്റം' പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ത​ല ഉ​ദ്ഘാ​ട​നം നൊ​ച്ചാ​ട് മാ​വ​ട്ട​യി​ൽ താ​ഴെ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഷ​ഹി​ൻ​ബാ​ഗു​ക​ൾ രാ​ജ്യ​ത്താ​ക​മാ​നം ഉ​യ​രു​മെ​ന്നും ഇ​തി​ന് മു​മ്പി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​ൻ സാ​ധ്യ​മാ​വാ​തെ ഈ ​ക​രി​നി​യ​മം പി​ൻ​വ​ലി​ക്കേ​ണ്ടി വ​രു​മെ​ന്നും സ​മ​ദ് കൂ​ട്ടി​ച്ചേ​ർ​ത്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് അ​ലി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എ​സ്എ​ഫ്. ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റും ജാ​മി​യ മി​ല്ലി​യ സ​മ​ര​ത്തി​ന് നേ​തൃ​ത്വം കൊ​ടു​ത്ത അ​തീ​ബ് ഖാ​ൻ മു​ഖ്യാ​തി​ഥി​യാ​യി . സോ​വ​റി​ൻ സി​വി​ൽ സ​ർ​വീ​സ് അ​ക്കാ​ഡ​മി ഡ​യ​റ​ക്ട​ർ എം.​ടി ഹ​ർ​ഷ​ദ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സൂ​ഫി​ഗ​സ​ൽ ഗാ​യ​ക​ൻ പ്ര​ധി​ഷേ​ധ​ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. പു​തു​താ​യി തി​രെ​ഞ്ഞെ​ടു​ത്ത പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ൾ​ക്ക് നൊ​ച്ചാ​ട് ശാ​ഖ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.