സേ​വ് ഇ​ന്ത്യ സ​മ​ര സം​ഗ​മ​ം
Monday, February 17, 2020 11:49 PM IST
പേ​രാ​മ്പ്ര: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ എ​തി​ർ​ക്കു​ന്ന​വ​രെ കൂ​ട്ട​ത്തോ​ടെ സം​ഘ് പ​രി​വാ​ർ അ​നു​കൂ​ലി​ക​ളാ​യി മു​ദ്ര​കു​ത്താ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​തെ​ന്നും മ​തേ​ത​ര വി​ശ്വാ​സി​ക​ൾ​ക്കി​ട​യി​ൽ ഈ ​വേ​ല വി​ല​പ്പോ​വി​ല്ലെ​ന്നും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് ഡോ. ​എം.​കെ. മു​നീ​ർ പാ​ഞ്ഞു. പേ​രാ​മ്പ്രയിൽ മു​സ്ലിം ലീ​ഗ് സം​ഘ​ടി​പ്പി​ച്ച സേ​വ് ഇ​ന്ത്യ സ​മ​ര സം​ഗ​മ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യ സ്നേ​ഹം തെ​ളി​യി​ക്കേ​ണ്ട​ത് പൗ​ര​ത്വ സ​മ​രം ന​ട​ത്തു​ന്ന​വ​ര​ല്ല മ​റി​ച്ച് മോ​ദി​യും അ​മി​ത്ഷാ​യു​മാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​സ്.​കെ. അ​സ്സ​യി​നാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പാ​റ​ക്ക​ൽ അ​ബ്ദു​ള്ള എം​എ​ൽ​എ, കെ. ​പ്ര​വീ​ൺ കു​മാ​ർ, ടി.​കെ. ബാ​ല​ഗോ​പാ​ല​ൻ, മു​നീ​ർ എ​ര​വ​ത്ത്, സി.​പി.​എ. അ​സീ​സ്, ക​ല്ലൂ​ർ മു​ഹ​മ്മ​ദ​ലി, ടി.​കെ. ഇ​ബ്രാ​ഹീം, ആ​വ​ള ഹ​മീ​ദ്, എം.​കെ. അ​ബ്ദു​റ​ഹി​മാ​ൻ മാ​സ്റ്റ​ർ, ഒ. ​മ​മ്മു പ്ര​സം​ഗി​ച്ചു.