പ്രച​ാര​ണ കാ​ല്‍​ന​ട ജാ​ഥ ആ​രം​ഭി​ച്ചു
Monday, February 17, 2020 11:49 PM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി​യു​ടെ തെ​റ്റാ​യ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച്ച ന​ട​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മാ​ര്‍​ച്ചി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ത്ഥം കാ​ല്‍​ന​ട ജാ​ഥ ആ​രം​ഭി​ച്ചു. താ​മ​ര​ശേ​രി ഏ​രി​യാ ക​മ്മി​റ്റി​യം​ഗം എ.​പി. സ​ജി​ത്ത് ന​യി​ക്കു​ന്ന ജാ​ഥ ഏ​രി​യാ സെ​ക്ര​ട്ട​റി ആ​ര്‍.​പി. ഭാ​സ്‌​ക​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ശി​വ​രാ​മ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ കോ​ര​ങ്ങാ​ട്ട് വ​ട്ട​ക്കൊ​രു​വി​ല്‍ നി​ന്ന് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച് തേ​ക്കും​തോ​ട്ടം, പൂ​ക്കോ​ട്, കോ​ര​ങ്ങാ​ട്, കു​ന്നും​പു​റം, പ​ള്ളി​പ്പു​റം, കെ​ട​വൂ​ര്‍, ഈ​ര്‍​പ്പോ​ണ, വാ​ടി​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​ര്യ​ട​നം ന​ട​ത്തി പ​ര​പ്പ​ന്‍ പൊ​യി​ലി​ല്‍ സ​മാ​പി​ച്ചു. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി. ​കു​ഞ്ഞി​രാ​മ​ന്‍, സി.​കെ. വേ​ണു​ഗോ​പാ​ല​ന്‍, പി.​എം. അ​ബ്ദു​ള്‍ മ​ജീ​ദ്, വി.​പി. ഗോ​പി, ടി.​കെ. ബൈ​ജു, കെ.​പി. രാ​ധാ​കൃ​ഷ്ണ​ന്‍, പി.​സി അ​ബ്ദു​ള്‍ അ​സീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ചൊ​വ്വാ​ഴ്ച്ച ചെ​മ്പ്ര​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച് താ​മ​ര​ശേ​രി​യി​ല്‍ സ​മാ​പി​ക്കും. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ജ​ന​കീ​യ പ​ദ്ധ​തി​ക​ളോ​ട് മു​ഖം തി​രി​ച്ചു നി​ല്‍​ക്കു​ന്ന സ​മീ​പ​ന​ത്തി​നും എ​ല്‍​ഡി​എ​ഫ് മെം​മ്പ​ര്‍​മാ​രോ​ട് കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ​യും സ്ഥ​ലം എം​എ​ല്‍​എ​യോ​ട് കാ​ണി​ക്കു​ന്ന വി​വേ​ച​ന​ത്തി​നെ​തി​രെ​യു​മാ​ണ് സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വ്യാ​ഴാ​ഴ്ച്ച മാ​ര്‍​ച്ച് ന​ട​ത്തു​ന്ന​ത്.