മി​ഠാ​യി​ത്തെ​രു​വി​ലേ​ക്ക് സ​മാ​ന്ത​ര റോ​ഡ്; നിർമാണ ഉ​ദ്ഘാ​ട​നം നാ​ളെ
Tuesday, February 25, 2020 12:26 AM IST
കോ​ഴി​ക്കോ​ട്: വാ​ഹ​ന​ഗ​താ​ഗ​തം നി​രോ​ധി​ച്ച​തുമൂ​ലം മി​ഠാ​യി​ത്തെ​രു​വി​ലെ വ്യാ​പാ​രി​ക​ള്‍​ക്കു​ണ്ടാ​യ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ന്‍ ബ​ദ​ല്‍ റോ​ഡ് വ​രു​ന്നു. കോ​ർ​ട്ട്റോ​ഡ് - വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ റോ​ഡാ​ണ് യാ​ഥാ​ര്‍​ഥ്യ​മാ​കാ​ന്‍ പോ​കു​ന്ന​ത്.

ഇ​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍​ക്ക് നേ​രി​ട്ട് റോ​ഡി​ലൂ​ടെ മി​ഠാ​യി​ത്തെ​രു​വി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​കും. കോ​ര്‍​ട്ട് റോ​ഡി​ല്‍ ഉ​ള്‍​പ്പെ​ടെ വ്യാ​പാ​രം വ​ര്‍​ധി​ക്കാ​നും ഇ​ത് ഇ​ട​യാ​ക്കും. ചു​റ്റി വ​ള​യാ​തെ ത​ന്നെ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ റോ​ഡി​ല്‍ നി​ന്നും വ്യാ​പാ​ര​സി​രാ​കേ​ന്ദ്ര​മാ​യ മി​ഠാ​യി​ത്തെ​രു​വി​ലേ​ക്ക് പ്ര​വേ​ശി​ക്കാം. റോ​ഡി​ന്‍റെ നിർമാണം നാളെ ​രാ​വി​ലെ പ​ത്തി​ന് മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ നി​ര്‍​വ​ഹി​ക്കും. വ്യാ​പാ​രി​ക​ളു​ടെ പൂ​ര്‍​ണ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് റോ​ഡ് നി​ര്‍​മി​ക്കു​ന്ന​ത്.