ബ​ഫ​ർ സോ​ണി​നെ​തി​രേ സ​ർ​ക്കാ​ർ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്ക​ണം: വിഫാം
Tuesday, February 25, 2020 12:29 AM IST
പേ​രാ​മ്പ്ര: മ​ല​യോ​ര ജ​ന​ത​യു​ടെ സ്വ​സ്ഥ ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്ന വി​ധ​ത്തി​ൽ വ​നാ​തി​ർ​ത്തി​യി​ൽ ബ​ഫ​ർ സോ​ൺ പ്ര​ഖ്യാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണ​മെ​ന്നു വി​ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ഴി​ത്തോ​ട്ടി​ൽ ന​ട​ത്തി​യ പൊ​തു​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
10 കി​ലോ​മീ​റ്റ​ർ എ​ന്ന​ത് ഒ​രു കി​ലോ​മീ​റ്റ​റാ​ക്കി കു​റ​പ്പി​ച്ചു എ​ന്ന സ​ർ​ക്കാ​ർ വ്യാ​ഖ്യാ​നം മ​ല​യോ​ര ക​ർ​ഷ​ക​രു​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ പ​രി​ഹ​സി​ക്ക​ലാ​ണെ​ന്നു യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ശ്ന​ത്തെ ക​ണ്ണ​ട​ച്ചി​രു​ട്ടാ​ക്കു​ന്ന​ത് കേ​ന്ദ്ര പ​രി​സ്ഥി​തി വ​കു​പ്പി​ന്‍റെ ക​ർ​ഷ​ക​ദ്രോ​ഹ നീ​ക്ക​ത്തി​നു സ​ഹാ​യ​ക​മാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.
ഒ​രു​ത​ര​ത്തി​ലും ജീ​വി​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​നു മ​ല​യോ​ര ക​ർ​ഷ​ക​ജ​ന​ത ത​യാ​റാ​വു​മെ​ന്നും യോ​ഗം മു​ന്ന​റി​യി​പ്പു ന​ൽ​കി. വി ​ഫാം ചെ​യ​ർ​മാ​ൻ ജോ​യി ക​ണ്ണംചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്‍റ് വി.​ടി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ. ജോ​സ് കു​ട്ടി, ഷൈ​ല​ജ​യിം​സ്, ബി​ബി​പാ​റ​ക്ക​ൽ, ലൈ​സ ജോ​ർ​ജ്, ടി.​ഡി. ഷൈ​ല, ബാ​ബു പു​തു​പ്പ​റ​മ്പി​ൽ, രാ​ജ​ൻ വ​ർ​ക്കി, ബാ​ബു പൈ​ക​യി​ൽ, സ​ണ്ണി കൊ​മ്മ​റ്റം, കെ.​കെ ജോ​ൺ, ഡെ​ന്നീ​സ് പെ​രു​വേ​ലി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.