ഭ്രാ​ന്ത​ൻ നാ​യ​യു​ടെ ക​ടി​യേ​റ്റ് നി​ര​വ​ധി പേ​ർ​ക്ക് പ​രു​ക്ക്
Saturday, February 29, 2020 12:20 AM IST
കൊ​യി​ലാ​ണ്ടി: ഉ​ള്ള്യേ​രി പു​ത്ത​ഞ്ചേ​രി​യി​ൽ ഭ്രാ​ന്ത​ൻ നാ​യ​യു​ടെ ക​ടി​യേ​റ്റ്സ് ത്രീ ​ക​ള​ട​ക്കം ആ​റ് പേ​ർ​ക്ക് പ​രു​ക്ക്. കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ശേ​ഷം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ക്ക് കൊ​ണ്ടു​പോ​യി. പു​ത്ത​ഞ്ചേ​രി കൂ​ട്ടാ​ക്കൂ​ൽ ശു​ഭ (48). പു​തി​യോ​ട്ടി​ൽ അ​നി​ത (46). ക​ക്കാ​ട​ൻ ക​ണ്ടി​അ​നി​ത (48). ത​മി​ഴ്നാ​ട് സ്വ​ദേ​ശി ത​ങ്ക​രാ​ജ് (38), വെ​ള്ള​റ​ച്ചം ക​ണ്ടി​മീ​ത്ത​ൽ അ​തു​ൽ രാ​ജ് (16), ഷി​നി​ജ (30) തു​ട​ങ്ങി​യ​വ​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. വീ​ട്ടു​മു​റ്റ​ത്തും നി​ൽ​ക്കു​ന്ന​വ​ർ​ക്ക് നേ​രെ​യും തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു നേ​രെ​യും ഭ്രാ​ന്ത​ൻ നാ​യ പാ​ഞ്ഞ​ടു​ക്കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് നാ​യ​യെ അ​ടി​ച്ചു​കൊ​ന്നു.