തു​റ​യൂ​രി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​രോ​ഗ്യ പ​രി​ശോ​ധ​ന
Monday, April 6, 2020 11:38 PM IST
പ​യ്യോ​ളി : തു​റ​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും മൊ​ബൈ​ൽ ഇ​മി​ഗ്ര​ൻ​റ്റ് സ്ക്രീ​നിം​ഗ് ടീ​മി​ന്‍റെ യും ​നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യ(​പ​നി) പ​രി​ശോ​ധ​ന ക്യാ​മ്പ് ന​ട​ത്തി .
മി​സ്റ്റ് ടീം ​അം​ഗ​ങ്ങ​ളാ​യ ഡോ. ​അ​ഷ്ന അ​ശോ​ക​ൻ , ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ഷി​ബി​ന​ഭാ​യ് , തു​റ​യൂ​ർ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ഭി​ലാ​ഷ് പി.​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ഭ​ക്ഷ്യ
വ​സ്തു​ക്ക​ള്‍ ന​ല്‍​കി

താ​മ​ര​ശേ​രി: ബി​ജെ​പി രൂ​പീ​ക​ര​ണ​ത്തി​ന്‍റെ നാ​ല്പ​താം വാ​ര്‍​ഷി​ക ദി​ന​ത്തി​ല്‍ ബി​ജെ​പി ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് സ​മി​തി ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലേ​ക്ക് ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ , മ​സാ​ല സാ​ധ​ന​ങ്ങ​ള്‍ പ​ച്ച​ക്ക​റി എ​ന്നി​വ ന​ല്‍​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡ് മെ​ംബ​ര്‍ വ​ത്സ​ല ക​ന​ക​ദാ​സ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബേ​ബി ര​വീ​ന്ദ്ര​ന് ഭ​ക്ഷ്യ വ​സ്തു​ക്ക​ള്‍ കൈ​മാ​റി.