സാ​മ്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണം തു​ട​ങ്ങി
Wednesday, May 27, 2020 11:31 PM IST
താ​മ​ര​ശേ​രി: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ബി​പി​എ​ല്‍ കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള 1000 രൂ​പ​യു​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണം പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ചു. മ​റ്റ് ക്ഷേ​മ പെ​ന്‍​ഷ​നു​ക​ളോ ക്ഷേ​മ​നി​ധി വ​ഴി​യു​ള്ള ആ​ശ്വാ​സ​ങ്ങ​ളോ ല​ഭി​ക്കാ​ത്ത കു​ടം​ബ​ങ്ങ​ള്‍​ക്കാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ഈ ​സ​ഹാ​യം ല​ഭ്യ​മാ​കു​ന്ന​ത്.
പു​തു​പ്പാ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ 21 വാ​ര്‍​ഡു​ക​ളി​ലാ​യി 2680 പേ​ര്‍​ക്ക് പു​തു​പ്പാ​ടി സ​ര്‍​വ്വീ​സ് സ​ഹ​ഹ​ക​ര​ണ ബാ​ങ്കി​ലെ ക​ള​ക്ഷ​ന്‍ ഏ​ജ​ന്‍റു​മാ​ര്‍ സ​ഹാ​യം വീ​ടു​ക​ളി​ല്‍ എ​ത്തി​ച്ച് ന​ല്‍​കും. സാ​മ്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണ ഉ​ദ്ഘാ​ട​നം പു​തു​പ്പാ​ടി സ​ര്‍​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​സി. വേ​ലാ​യു​ധ​ന്‍ റി​നി അ​ല​ക്‌​സി​ന് തു​ക ന​ല്‍​കി നി​ര്‍​വ്വ​ഹി​ച്ചു.
പു​തു​പ്പാ​ടി സ​ര്‍​വ്വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​എ. മൊ​യ്തീ​ന്‍ ബാ​ങ്ക് സെ​ക്ര​ട്ട​റി എ.​വി. മാ​ത്യു തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.