വി​ദേ​ശ​ത്തു നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ക്വ​ാറ​ന്‍റൈ​ൻ; മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു
Wednesday, May 27, 2020 11:31 PM IST
താ​മ​ര​ശേ​രി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​രി​ധി​യില്‍ സ്ഥി​ര​താ​മ​സ​ക്കാ​രാ​യ വി​ദേ​ശ​ത്ത് നി​ന്ന് വ​രു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ ക്വാ​റ​ന്‍റൈ​ൻ സ​ജ്ജീ​ക​രി​ക്കും. പ്ര​വാ​സി​ക​ള്‍​ക്ക് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍​ക്കും നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍​ക്കും അ​നു​സൃ​ത​മാ​യി സൗ​ജ​ന്യ​മാ​യി ക്വാ​റ​ന്‍റൈ​ന്‍ സം​വി​ധാ​നം ഒ​രു​ക്കി സം​ര​ക്ഷി​ക്കു​ന്ന​തി​ന് താ​മ​ര​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ത​യ്യാ​റാ​ണെ​ന്ന് അ​റി​യി​ച്ചു കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജറ കൊ​ല്ല​രു​ക​ണ്ടി, വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.