രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി
Wednesday, May 27, 2020 11:32 PM IST
താ​മ​ര​ശേ​രി: ചി​പ്പി​ത്തോ​ട് മ​രു​തി​ലാ​വി​ല്‍ റ​ബ്ബ​ര്‍​തോ​ട്ട​ത്തി​ല്‍ ക​ണ്ടെ​ത്തി​യ കൂ​റ്റ​ന്‍ രാ​ജ​വെ​മ്പാ​ല​യെ വ​ന​പാ​ല​ക​ര്‍ പി​ടി​കൂ​ടി. രാ​ജ​ന്‍ തേ​ക്കും​തോ​ട്ട​ത്തി​ലി​ന്‍റെ റ​ബ്ബ​ര്‍ തോ​ട്ട​ത്തി​ല്‍ രാ​വി​ലെ ടാ​പ്പിം​ഗി​നെ​ത്തു​മ്പോ​ഴാ​ണ് റ​ബ​ര്‍​മ​ര​ത്തി​ല്‍ ക​യ​റി​യി​രി​ക്കു​ന്ന പാ​മ്പി​നെ ക​ണ്ട​ത്.
താ​മ​ര​ശേ​രി ഫോ​റ​സ്റ്റ് ഓ​ഫീ​സി​ല്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ എ. ​ആ​സി​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ര്‍​ആ​ര്‍​ടി റെ​സ്‌​ക്യൂ​വ​ര്‍​മാ​രാ​യ അ​ബ്ദു​ള്‍ നാ​സ​ര്‍, പി.​കെ. ഷെ​ബീ​ര്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പാ​മ്പി​നെ പി​ടി​കൂ​ടി​യ​ത്. മൂ​ന്ന​ര മീ​റ്റ​ര്‍ നീ​ള​വും 10 കി​ലോ​ തൂ​ക്ക​വും വ​രു​ന്ന രാ​ജ​വെ​മ്പാ​ല​യെ പി​ന്നീ​ട് വ​ന​ത്തി​ല്‍ തു​റ​ന്നു വി​ട്ടു.

അ​ധ്യാ​പ​ക ഒ​ഴി​വ്

തി​രു​വ​മ്പാ​ടി: മു​ക്കം മാ​മ്പ​റ്റ ഡോ​ൺ ബോ​സ്കോ കേ​ള​ജി​ൽ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​രു​ടെ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. [email protected], 9745146993.