ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ലെ മ​ദ്യ​വി​ൽ​പ്പനയ്​​ക്കെ​തി​രേ പ്ര​തി​ഷ​ധം
Friday, May 29, 2020 11:46 PM IST
വ​ട​ക​ര: ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന വ​ട​ക​ര ക്യൂ​ൻ​സ് റ​സ്റ്റ​റ​ന്‍റി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ൽ മ​ദ്യ വി​ൽ​പ്പന ന​ട​ത്തു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വ​ട​ക​ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.
ഡി​സി​സി ജ​ന​റ​സെ​ക്ര​ട്ട​റി രാ​ധാ​കൃ​ഷ്ണ​ൻ കാ​വി​ൽ ഉ​ദ​ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ബി​ൻ മ​ട​പ്പ​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. കൃ​ഷ്ണ​ദാ​സ്, സു​ജി​ത്ത് ഒ​ടി​യി​ൽ, മു​ഹ​മ്മ​ദ് റ​ജാ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

താ​മ​ര​ശേ​രി: ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്ന ക്വ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​മാ​യ ചു​ങ്ക​ത്തെ ബാ​ര്‍ അ​റ്റാ​ച്ച്ഡ് ഹോ​ട്ട​ലി​ല്‍ മ​ദ്യ​വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​ത് നി​ര്‍​ത്തി​വയ്ക്ക​ണ​മെ​ന്ന് താ​മ​ര​ശേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ആ​റ് സ്ത്രീ​ക​ള​ട​ക്കം ഇവിടെ ​ക്വ​റ​ന്‍റൈ​നി​ല്‍ താ​മ​സി​ക്കു​മ്പോ​ള്‍ മാ​സ്‌​ക്ക് ധ​രി​ക്കാ​തെ​യും സാ​മൂ​ഹ്യ അ​ക​ലം പാ​ലി​ക്കാ​തെ​യു​മാ​ണ് ആ​ളു​ക​ള്‍ മ​ദ്യ​ത്തി​ന് വേ​ണ്ടി ക്യൂ ​നി​ല്‍​ക്കു​ന്ന​തെ​ന്ന് ക​മ്മ​റ്റി കു​റ്റ​പ്പെ​ടു​ത്തി.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ. ​അ​ര​വി​ന്ദ​ന്‍, പി.​സി. ഹ​ബീ​ബ് ത​മ്പി, പി. ​ഗി​രീ​ഷ് കു​മാ​ര്‍, ടി.​ആ​ര്‍.​ഒ. കു​ട്ട​ന്‍, എ.​പി. ഉ​സ്സ​യി​ന്‍, സി. ​മു​ഹ്‌​സി​ന്‍, കെ. ​സ​ര​സ്വ​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.