ക​ട​ക​ളി​ൽ മോ​ഷ​ണം
Saturday, May 30, 2020 11:13 PM IST
കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ന​ഗ​ര​ത്തി​ൽ ആ​റ് ക​ട ക​ളി​ൽ മോ​ഷ​ണം ന​ട​ന്നു. പ​ഴ​യ മാ​ർ​ക്ക​റ്റ് റോ​ഡി​ലെ സ്റ്റാ​ർ മ​റൈ​ൻ, ജ​ന​താ മ ​റൈ​ൻ, വെ​സ്റ്റേ​ൺ സ്റ്റോ​ർ, താ​ഴ​ങ്ങാ​ടി റോ​ഡി​ലെ നാ​സ് ട്രേ​ഡിം​ഗ്, ബ്ലൂ​സ്റ്റാ​ർ ഷോ​പ്പി​ന്‍റെ ഗോ​ഡൗ​ൺ, ജു​മാ​മ​സ്ജി​ദ് റോ​ഡി​ൽ ല​ക്കി ബി​രി​യാ​ണി സ്റ്റോ​ർ തു​ട​ങ്ങി​യ ക​ട​ക​ളി​ലാ​ണ് പൂ​ട്ട് ത​ക​ർ​ത്ത് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​തി​ൽ സ്റ്റാ​ർ മ​റൈ​ൻ സ്റ്റോ​റി​ൽ നി​ന്നും 8000 രൂ​പ മോ​ഷ​ണം പോ​യി​. മ​റ്റ് ക​ട​ക​ളി​ൽ നി​ന്നെ​ല്ലാം കു​ടി 25,000 ത്തോ​ളം രു​പ മോ​ഷ​ണം പോ​യ​താ​യാ​ണ് വി​വ​രം. വ്യാ​പാ​രി​ക​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.