കൂ​രാ​ച്ചു​ണ്ടിൽ ഒ​രാ​ൾ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Tuesday, June 2, 2020 11:11 PM IST
കൂ​രാ​ച്ചു​ണ്ട്: ഇ​ന്ന​ലെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡി​ലെ ഒരു യു​വാ​വാ​വിന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇയാൾ ചെ​ന്നൈ​യി​ൽ നി​ന്നെ​ത്തി​യതാണ്. 21 ന് ​നാ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. 29ന് ​പ​ഞ്ചാ​യ​ത്തി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന എ​ട്ട് പേ​രു​ടെ സ്ര​വം പ​രി​ശോ​ധ​ന​ക്കാ​യി അ​യ​ച്ചി​രു​ന്ന​തി​ൽ ഒ​രാ​ളാ​ണ് ഇ​ദ്ദേ​ഹം. ബാ​ക്കി​യു​ള്ള​വ​രു​ടെ ഫ​ലം നെ​ഗ​റ്റീ​വാ​ണ്. എ​ന്നാ​ൽ ഇ​യാ​ളു​മാ​യി ആ​രും​ത​ന്നെ സ​മ്പ​ർ​ക്ക​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ യാ​തൊ​രു​വി​ധ ആ​ശ​ങ്ക​ക്കും ഇ​ട​യി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്തി​ൽ അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യി​ട്ടു​ള്ള 43 പേ​ർ നി​ല​വി​ലി​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. അ​വ​രു​ടെ പ​രി​ശോ​ധ​ന​യും ഇ​ന്നും വ​രും​ദി​വ​സ​ങ്ങ​ളി​ലു​മാ​യി ന​ട​ത്തു​മെ​ന്നും ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​കെ. സു​രേ​ന്ദ്ര​ൻ അ​റി​യി​ച്ചു.