മ​ല​യോ​ര ഹൈ​വേ: തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ കു​റ്റി​വയ്പ്പ് തു​ട​ങ്ങി
Thursday, June 4, 2020 11:11 PM IST
തി​രു​വ​മ്പാ​ടി: നീ​ണ്ട കാ​ത്തി​രി​പ്പി​നും അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കും വി​രാ​മ​മി​ട്ടു കൊ​ണ്ട് മ​ല​യോ​ര മേ​ഖ​ല​യു​ടെ ഭൂ​പ​ട​ത്തി​ൽ തി​ല​ക​ക്കു​റി​യാ​കു​വാ​ൻ പോ​കു​ന്ന മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മ്മാ​ണ​ത്തി​ന് പ്രാ​രം​ഭ ന​ട​പ​ടി​യാ​യി. തി​രു​വ​മ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ ഇ​ല​ന്തു​ക​ട​വ് മു​ത​ൽ മ​ഞ്ഞ​പ്പൊ​യി​ൽ വ​രെയു​ള്ള എ​ട്ട് കി​ലോ​മീ​റ്റ​ർ ദൂ​രം 12 മീ​റ്റ​ർ വീ​തി​യി​ൽ അ​ള​ന്ന് കു​റ്റി​വയ്പ്പ് ഇ​ന്ന​ലെ ആ​രം​ഭി​ച്ചു.
തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ കോ​ട​ഞ്ചേ​രി മു​ത​ൽ ക​ക്കാ​ടം പൊ​യി​ൽ വ​രെ 34 കി​ലോ മീ​റ്റ​ർ ദൂ​ര​മു​ള്ള ആ​ദ്യ റീ​ച്ചി​ന് കു​റ്റി​വയ്പ്പ് തി​ങ്ക​ളാ​ഴ്ച ജോ​ർ​ജ് എം ​തോ​മ​സ് എം​എ​ൽ​എ തു​ട​ക്ക​മി​ട്ടി​രു​ന്നു.
144 കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് നി​ർ​മാ​ണം. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ കോ​ൺ​ട്രാ​ക്ട് സൊ​സൈ​റ്റി​യാ​ണ് ക​രാ​റെ​ടു​ത്തി​രി​ക്കു​ന്ന​ത്. കോ​ട​ഞ്ചേ​രി മു​ത​ൽ ഇ​ല​ന്തു​ക​ട​വ് വ​രെ​യു​ള്ള സ്ഥ​ല​ത്ത് ഒ​ന്ന്, ര​ണ്ട് തി​യ​തി​ക​ളി​ലും ഇ​ല​ന്തു​ക​ട​വ് മു​ത​ൽ മ​ഞ്ഞ​പ്പൊ​യി​ൽ വ​രെ മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ലും മ​ഞ്ഞ​പ്പൊ​യി​ൽ മു​ത​ൽ ക​രി​ങ്കു​റ്റി ബൈ​പാ​സ് വ​രെ അ​ഞ്ചി​നും കു​റ്റി​വ​യ്പ്പ് ന​ട​ത്തും. ക​ക്കാ​ടം​പൊ​യി​ൽ മു​ത​ൽ കൂ​മ്പാ​റ വ​രെ ര​ണ്ട്, മൂ​ന്ന്, നാ​ല് തി​യ​തി​ക​ളി​ലും കൂ​മ്പാ​റ മു​ത​ൽ ക​ൽ​പി​നി വ​രെ അ​ഞ്ച്, ആ​റ് തി​യ​തി​ക​ളി​ലു​മാ​ണ് കു​റ്റി​വ​യ്പ്പ്.
ഇ​ല​ന്തു​ക​ട​വി​ൽ നി​ന്ന് ആ​രം​ഭി​ച്ച് മ​ഞ്ഞ​പ്പൊ​യി​ൽ​വ​രെ​യു​ള്ള ഭാ​ഗം കു​റ്റി​വയ്ക്കു​ന്ന​തി​ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. അ​ഗ​സ്റ്റി​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത വി​നോ​ദ്, ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ടി.​ജെ. കു​ര്യാ​ച്ച​ൻ തെ​ങ്ങും​മൂ​ട്ടി​ൽ, ഓ​മ​ന വി​ശ്വം​ഭ​ര​ൻ, വി​ൽ​സ​ൺ ടി ​മാ​ത്യു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മു​ൻ മെംബർ കെ.​ഡി. ആ​ന്‍റ​ണി, റോ​യി ഓ​ണാ​ട്ട്, ബെ​ന്നി മ​ണി​മ​ല​ത​റ​പ്പേ​ൽ എ​ന്നി​വർ നേതൃത്വം നൽകി