പു​ലി ആ​ക്ര​മ​ണ​ം: സം​യു​ക്ത ക​ർ​ഷ​ക സ​മി​തി നേ​താ​ക്ക​ൾ സ്ഥലം സ​ന്ദ​ർ​ശി​ച്ചു
Saturday, June 6, 2020 10:54 PM IST
പേ​രാ​മ്പ്ര: ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട​യി​ൽ പു​ലി അ​ക്ര​മ​ണ​മു​ണ്ടാ​യ പ്ര​ദേ​ശം ജ​ന​പ്ര​തി​നി​ധി​ക​ളും സം​യു​ക്ത ക​ർ​ഷ​ക സ​മി​തി നേ​താ​ക്ക​ളും സ​ന്ദ​ർ​ശി​ച്ചു.

ചെ​മ്പ​നോ​ട​യി​ൽ നൈ​റ്റ് പട്രോ​ളിം​ഗ് വ​നം വ​കു​പ്പ് ശ​ക്ത​മാ​ക്ക​ണ​മെ​ന്നും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ കാ​ട്ടു​മൃ​ഗ​ശ​ല്യം കാ​ര​ണം ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണെ​ന്നും, വ​നം വ​കു​പ്പ് എ​യ്ഡ് പോ​സ്റ്റ് അ​ടി​യ​ന്ത​ര​മാ​യി സ്ഥാ​പി​ച്ച് വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും സം​യു​ക്ത ക​ർ​ഷ​ക സ​മി​തി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

ചെ​യ​ർ​മാ​ൻ ജി​തേ​ഷ് മു​തു​കാ​ട്, ജോ​ർ​ജ്കും​ബ്ളാ​നി, രാ​ജേ​ഷ് ത​റ​വ​ട്ട​ത്ത്, ബാ​ബു കാ​ഞ്ഞി​ര​ക്കാ​ട്ട് തൊ​ട്ടി​യി​ൽ, മാ​ത്യു തേ​ര​കം, ഷൈ​മോ​ൻ വെ​ട്ടി​ക്ക​ൽ, മെം​ബ​ർ​മാ​രാ​യ ലൈ​സ ജോ​ർ​ജ്ജ്, സെ​മി​ലി സു​നി​ൽ, ജി​നീ​ഷ് ക​ല്ലും​പു​റ​ത്ത്, പാ​പ്പി കെ​ട്ടു​പു​ര എ​ന്നി​വ​രാ​ണു സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ കെ. ​ഷാ​ജീ​വ് ജ​ന​പ്ര​തി​നി​ധി​ക​ളോ​ടും ക​ർ​ഷ​ക നേ​താ​ക്ക​ളോ​ടും കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.