മു​ക്കു​പ​ണ്ടം ത​ട്ടി​പ്പ്: ഒ​രാ​ൾ കൂ​ടി അ​റ​സ്റ്റി​ൽ
Saturday, June 6, 2020 11:52 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് സു​ഹൃ​ത്തി​നെ​ക്കൊ​ണ്ട് ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വ​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ൽ ഒ​രാ​ൾ​കൂ​ടി അ​റ​സ്റ്റി​ൽ.

പ​ടി​ഞ്ഞാ​റ്റു​മു​റി പ​ടി​ക്ക​ൽ മു​നീ​റി(39)​നെ​യാ​ണ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ​ശീ​ന്ദ്ര​ൻ മേ​ല​യി​ൽ അ​റ​സ്റ്റു ചെ​യ്ത​ത്. മൂ​ന്നു​പേ​ർ പ്ര​തി​ക​ളാ​യ കേ​സി​ൽ പാ​തി​രി​ക്കോ​ട് ചെ​ന്നേ​ൻ​കു​ന്ന​ൻ സി​റാ​ജു​ദ്ദീ​നെ ക​ഴി​ഞ്ഞ​ദി​വ​സം അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. പ​രാ​തി​ക്കാ​ര​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ബാ​ങ്കി​ൽ മു​ക്കു​പ​ണ്ടം പ​ണ​യം​വയ്​പ്പി​ക്കു​ക​യും കി​ട്ടി​യ 1,18,000 രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. കാ​ലാ​വ​ധി​യാ​യി​ട്ടും തി​രി​ച്ചെ​ടു​ക്കാ​ത്ത​തി​നാ​ൽ ബാ​ങ്ക് പ​രി​ശോ​ധി​ച്ച​തോ​ടെ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന് മ​ന​സി​ലാ​യി. തു​ട​ർ​ന്ന് 1,19,610 രൂ​പ ന​ൽ​കി തി​രി​ച്ചെ​ടു​ത്ത് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.