വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടാ​ബ്‌ലറ്റ് ന​ൽ​കി
Tuesday, June 30, 2020 11:52 PM IST
കോ​ട​ഞ്ചേ​രി: വേ​ളം​കോ​ട് സെ​ന്‍റ് ജോ​ർ​ജ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ത്തി​ന് പ്ര​യാ​സം നേ​രി​ടു​ന്ന പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റും സ്കൗ​ട്ട് ആ​ൻ​ഡ് ഗൈ​ഡ് യൂ​ണി​റ്റും സൗ​ഹൃ​ദ ക്ല​ബ്ബും ടാ​ബ്‌ലറ്റും ധ​ന​സ​ഹാ​യ​വും ന​ൽ​കി. എ​ൻ​എ​സ്എ​സ് സം​സ്ഥാ​ന സെ​ൽ ന​ട​പ്പാ​ക്കു​ന്ന എ​ഡ്യു ഹെ​ൽ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ടാ​ബ്‌ലറ്റ് അ​നു​വ​ദി​ച്ച​ത്. വി​ദ്യാ​ർ​ഥി​ക്ക് സ്മാ​ർ​ട്ട്ഫോ​ൺ വാ​ങ്ങാന്‍ ധ​ന​സ​ഹാ​യ​വും ന​ൽ​കി. കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ബി​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ മേ​രി കാ​ഞ്ച​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ജി ആ​ന്‍റ​ണി എ​ന്നി​വ​ർ ചേ​ർ​ന്ന് എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം കോ​ഒാർഡി​നേ​റ്റ​ർ റാ​ണി ആ​ൻ ജോ​ൺ​സ​ന്‍റെ പ​ക്ക​ൽ​നി​ന്നും ടാ​ബ്‌ലറ്റ് ഏ​റ്റു​വാ​ങ്ങി വി​ദ്യാ​ർ​ഥി​ക്ക് കൈ​മാ​റി. സൗ​ഹൃ​ദ ക്ല​ബ് കോ​-ഓ​ർ​ഡി​നേ​റ്റ​ർ കെ. ​സ്മി​ത, അ​ധ്യാ​പി​ക സി​സ്റ്റ​ർ സു​ധ​ർ​മ എ​ൻ​എ​സ്എ​സ് വോ​ള​ണ്ടി​യേ​ഴ്സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.