ഇ​ന്ധ​ന​ വി​ലവ​ര്‍​ധ​ന​: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തീ​കാ​ത്മ​ക കേരള ബ​ന്ദ് നടത്തി
Wednesday, July 1, 2020 11:15 PM IST
കോ​ഴി​ക്കോ​ട്: ഇന്ധനവി​ല വ​ര്‍​ധ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ല​യി​ലെ 100 കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​തീ​കാ​ത്മ​ക കേരളബ​ന്ദ് ന​ട​ത്തി. ഇ​ന്ധ​ന​ത്തി​നു മേ​ല്‍ ചു​മ​ത്തി​യ ഉ​യ​ര്‍​ന്ന നി​കു​തി പി​ന്‍​വ​ലി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സം ന​ല്‍​ക​ണ​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേതാക്കൾ ആ​വ​ശ്യ​പ്പെ​ട്ടു.

വി​വി​ധ സ​മ​ര​കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 2500 വാ​ഹ​ന​ങ്ങ​ള്‍ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ടാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്. കോ​ഴി​ക്കോ​ട് മാ​ങ്കാ​വി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍.​ഷ​ഹി​ന്‍ നേ​തൃ​ത്വം ന​ല്‍​കി. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി വി​ദ്യ ബാ​ല​കൃ​ഷ്ണ​ന്‍ ,സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ എം.​ധ​നീ​ഷ്‌​ലാ​ല്‍, പി.​കെ. രാ​ഗേ​ഷ്, വി.​പി.​ദു​ല്‍​ഖി​ഫി​ല്‍ , ഒ.​ശ​ര​ണ്യ,കെഎ​സ്‌യു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എം.​അ​ഭി​ജി​ത്ത്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​ടി നി​ഹാ​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. മാനാഞ്ചിറയിൽ നടന്ന പരിപാടി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ. സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെയ്തു.

കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി മ​ണ്ഡ​ലം യൂ​ത്ത് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇന്ധനവി​ല​വ​ർ​ധ​ന​വി​നെ​തി​രേ പ്ര​തീ​കാ​ത്മ​ക ബ​ന്ദ് ന​ട​ത്തി. കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ടു​മ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​ര​ത്തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫ്രാ​ൻ​സി​സ് ചാ​ലി​ൽ, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ ജോ​ബി ഇ​ല​ന്തൂ​ർ, അ​ന്ന​ക്കു​ട്ടി ദേ​വ​സ്യ, വി​ൻ​സ​ന്‍റ് വ​ട​ക്കേ​മു​റി, ആ​ൽ​വി​ൻ ജോ​സ​ഫ്ഊ​ന്നു​ക​ല്ലേ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

താ​മ​ര​ശേ​രി: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ താ​മ​ര​ശേ​രി​യി​ല്‍ ദേ​ശീ​യ പാ​ത ഉ​പ​രോ​ധി​ച്ചു. വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ നി​ര്‍​ത്തി​യി​ട്ടു കൊ​ണ്ടു​ള്ള സ​മ​രം മൂ​ലം 15 മി​നി​റ്റ് നേ​രം താ​മ​ര​ശേ​രി ടൗ​ണ്‍ സ്തം​ഭി​ച്ചു. സ​മ​രം കെ​പി​സി​സി ജ​ന. സെ​ക്ര​ട്ട​റി പി.​എം. നി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ജ​സീ​റ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് കാ​ന്ത​പു​രം, ഡി​സി​സി ജ​ന.​സെ​ക്ര​ട്ട​റി ഹ​ബീ​ബ് ത​മ്പി, കെ​പി​സി​സി നി​ര്‍​വ്വാ​ഹ​ക സ​മി​തി​യം​ഗം എ.​അ​ര​വി​ന്ദ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പേ​രാ​മ്പ്ര: ഇന്ധനവി​ല വ​ർ​ധന​വി​നെ​തി​രേ യൂ​ത്ത് കോ​ൺ​ഗ്ര​സ് പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ൽ പ്ര​തീ​കാ​ത്മ​ക കേ​ര​ള ബ​ന്ദ് ന​ട​ത്തി. യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. രാ​ഗേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​സി. അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​യോ​ജ​ക മ​ണ്ഡ​ലം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ ല​തേ​ഷ് പു​തി​യേ​ട​ത്ത്, റം​ഷാ​ദ് പാ​ണ്ടി​ക്കോ​ട്, അ​ജ്മ​ൽ ചേ​നാ​യി, രാ​ഗേ​ഷ് .എം.​ആ​ർ. ലി​നീ​ഷ്, കെ​എ​സ് യു ​ബ്ലോ​ക്ക് വൈ​സ്. പ്ര​സി​ഡ​ന്‍റ് അ​ഭി​മ​ന്യു, അ​മി​ത്ത് മ​നോ​ജ്, അ​ശ്വ​ജി​ത്ത്, അ​മ​ൽ ജി​ത്ത്, മു​ബ​ഷീ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.