കോ​ഴി​ക്കോ​ട്ട് ആ​റു​പേ​ര്‍​ക്ക് കോ​വി​ഡ്
Wednesday, July 1, 2020 11:19 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്നലെ ആ​റു കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്തു.15 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി.ല​ണ്ട​നി​ൽ നി​ന്നെ​ത്തി​യ 32 വ​യ​സു​ള്ള വെ​സ്റ്റ്ഹി​ല്‍ സ്വ​ദേ​ശി​നി, സൗ​ദി​യി​ൽ നി​ന്നെ​ത്തി​യ 40 വ​യ​സു​ള്ള താ​മ​ര​ശേ​രി സ്വ​ദേ​ശി, കു​വൈ​റ്റി​ൽ നി​ന്നെ​ത്തി​യ 30 വ​യ​സു​ള്ള താ​മ​ര​ശേ​രി സ്വ​ദേ​ശി, കു​വൈ​റ്റി​ൽ നി​ന്നെ​ത്തി​യ 42 വ​യ​സു​ള്ള വാ​ണി​മേ​ല്‍ സ്വ​ദേ​ശി, കു​വൈ​റ്റി​ൽ നി​ന്നെ​ത്തി​യ 36 വ​യ​സു​ള്ള ഉ​ണ്ണി​കു​ളം സ്വ​ദേ​ശി, ജൂ​ണ്‍ 27ന് ​ആ​ത്മ​ഹ​ത്യ ചെ​യ്ത 68 വ​യ​സു​ള്ള ന​ട​ക്കാ​വ് സ്വ​ദേ​ശി കൃ​ഷ്ണ​ൻ എന്നിവർക്കാണ് രോഗ ബാധ.മ​റ്റ് അ​ഞ്ചു പേ​രു​ടേ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 692 പേ​ര്‍ ഉ​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ 19,413 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.