തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് വി​ത​ര​ണം ചെയ്തു
Monday, July 6, 2020 11:03 PM IST
താ​മ​ര​ശേ​രി: ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് താ​മ​ര​ശേ​രി ഗ്ര​മ​പ​ഞ്ചാ​യ​ത്തും ട്രാ​ഫി​ക് പോ​ലീ​സും സം​യു​ക്ത​മാ​യി ത​യാ​റാ​ക്കിയ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് വി​ത​ര​ണം തു​ട​ങ്ങി. ഈ ​മാ​സം 15 മു​ത​ല്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് നി​ര്‍​ബ​ന്ധ​മാ​ക്കി. നാ​നൂ​റോ​ളം പേ​ര്‍​ക്കാ​ണ് തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്.
ഇ​നി മു​ത​ല്‍ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡ് ധ​രി​ക്കാ​തെ ഓ​ട്ടോ സ​ര്‍​വീ​സ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രും ട്രാ​ഫി​ക് പോ​ലീ​സും അ​റി​യി​ച്ചു. പ​ഞ്ചാ​യ​ത്ത് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ പ്ര​സി​ഡ​ന്‍റ് ഹാ​ജ​റ കൊ​ല്ല​രു​ക​ണ്ടി വി​ത​ര​ണോ​ദ്ഘാ​ട​നം നി​ര്‍​വ്വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ പി.​എ​സ്. മു​ഹ​മ്മ​ദ​ലി, ട്രാ​ഫി​ക് എ​സ്‌​ഐ കെ.​ടി. ഹ​മീ​ദ്, വി​വി​ധ യൂ​ണി​യ​ന്‍ നേ​താ​ക്ക​ളാ​യ ടി​ആ​ര്‍​ഒ കു​ട്ട​ന്‍, ബി.​ആ​ര്‍. ബെ​ന്നി, സു​ബൈ​ര്‍ വെ​ഴു​പ്പൂ​ര്‍, കെ.​പി. ശി​വ​ദാ​സ​ന്‍, ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ജീ​വ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.