കോഴിക്കോട്ട് 11 വ​രെ യെ​ല്ലോ അ​ലേ​ര്‍​ട്ട്
Tuesday, July 7, 2020 11:47 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ ഇ​ന്ന് മു​ത​ല്‍ 11 വ​രെ യെ​ല്ലോ അ​ലേ​ര്‍​ട്ട് ആ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു. ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. 64.5 മി​ല്ലി​മീ​റ്റ​ര്‍ മു​ത​ല്‍ 115.5 മി​ല്ലി​മീ​റ്റ​ര്‍ വ​രെ ശ​ക്ത​മാ​യ മ​ഴ ല​ഭി​ച്ചേ​ക്കും. അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​ര്‍​ച്ച​യാ​യി പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്രാ​ദേ​ശി​ക​മാ​യ ചെ​റി​യ വെ​ള്ള​പ്പൊ​ക്കം, മ​ണ്ണി​ടി​ച്ചി​ല്‍, ഉ​രു​ള്‍​പൊ​ട്ട​ല്‍ തു​ട​ങ്ങി​യ പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍​ക്ക് സാ​ധ്യ​ത വ​ര്‍​ധി​ക്കു​മെ​ന്ന് സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി അ​റി​യി​ച്ചു.

ടിവിക​ൾ നല്‌കി

കൂ​രാ​ച്ചു​ണ്ട്: ഓ​ൺ​ലൈ​ൻ പ​ഠ​ന സൗ​ക​ര്യ​ത്തി​നാ​യി കൂ​രാ​ച്ചു​ണ്ട് സീ​നി​യ​ർ ചേം​ബ​ർ സെ​ന്‍റ് തോ​മ​സ് യു​പി സ്കൂ​ളി​ന് ടെ​ലി​വി​ഷ​നു​ക​ൾ ന​ൽ​കി. പ്ര​സി​ഡ​ന്‍റ് ഷാ​ജു കാ​ര​ക്ക​ട പ്ര​ധാ​നാ​ധ്യാ​പ​ക​ൻ ബി​ജു മാ​ത്യു​വി​ന് ടെ​ലി​വി​ഷ​ൻ കൈ​മാ​റി. പി.​എം. ജോ​സ​ഫ്, പ്ര​സ​ന്ന ഷാ​ജു, തോ​മ​സ് തെ​ക്ക​യി​ൽ, ജോ​ർ​ജ് ജോ​സ​ഫ്, സാ​ബു ആ​ന്‍റ​ണി, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് സ​ണ്ണി എ​മ്പ്ര​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.