കഞ്ചാവ്: സഹോദരങ്ങൾ അറസ്റ്റിൽ
Monday, July 13, 2020 11:14 PM IST
മു​ക്കം: മു​ത്തേ​രി കാ​പ്പു​മ​ല വ​ള​വി​ൽ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ചു സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നി​ടെ പൂ​ള​പ്പൊ​യി​ലി​ൽ വ​ച്ച് പു​ല​ർ​ച്ചെ ബൈ​ക്കി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന പ​ത്തു​കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി യു​വാ​വും സ​ഹോ​ദ​രി​യും പി​ടി​യി​ലാ​യി. പാ​ല​ക്കാ​ട് കു​ഴ​ൽ​മ​ന്ദം സ്വ​ദേ​ശി​യും ഏ​റെ നാ​ളാ​യി പൂ​ള​പ്പൊ​യി​ലി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന​വ​രു​മാ​യ ച​ന്ദ്ര​ശേ​ഖ​ര​ൻ (31), സ​ഹോ​ദ​രി സൂ​ര്യ​പ്ര​ഭ എ​ന്ന​റി​യ​പ്പെ​ടു​ന്ന സൂ​ര്യ (28) എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യ​ത്.
ഈ ​മാ​സം ര​ണ്ടി​ന് വ​യോ​ധി​ക ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​നാ​യി കോ​ഴി​ക്കോ​ട് റൂ​റ​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഡോ. ​എ. ശ്രീ​നി​വാ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് രൂ​പം ന​ൽ​കി​യി​രു​ന്നു.
പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം വി​വി​ധ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞു പ്ര​തി​യെ പി​ടി​കൂ​ടു​ന്ന​തി​നാ​യി അ​യ​ൽ ജി​ല്ല​ക​ളി​ലു​ൾ​പ്പെ​ടെ ഊ​ർ​ജി​ത​മാ​യി അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​യെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്ന ആ​ളു​മാ​യി ബ​ന്ധ​മു​ള്ള ച​ന്ദ്ര​ശേ​ഖ​ര​നെ​കു​റി​ച്ച് അ​ന്വേ​ഷ​ണ സം​ഘ​ത്തി​നു സൂ​ച​ന ല​ഭി​ക്കു​ന്ന​ത്.
ഇ​യാ​ളെ ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി നി​രീ​ക്ഷി​ച്ചു വ​രു​ന്ന​തി​നി​ട​യി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തു​ന്ന മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണ​സം​ഘം പൂ​ള​പ്പൊ​യി​ലി​ൽ ച​ന്ദ്ര​ശേ​ഖ​ര​ൻ വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്ന വീ​ടി​നു സ​മീ​പം എ​ത്തി​യ​പ്പോ​ൾ ഇ​യാ​ളും സ​ഹോ​ദ​രി​യും ബൈ​ക്കി​ൽ ബാ​ഗ്‌ നി​റ​യെ ക​ഞ്ചാ​വു​മാ​യി വ​രു​ന്ന​തു​ക​ണ്ട് പോ​ലീ​സ് വാ​ഹ​നം കു​റു​കെ​യി​ട്ടു പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.
കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ളി​ല​ട​ക്കം പ്ര​തി​ക​ൾ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ക​ഞ്ചാ​വ് വി​ൽ​പ്പ​ന​യി​ൽ നി​ന്നു​കി​ട്ടു​ന്ന പ​ണം കൊ​ണ്ട് ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കു​ക​യാ​യി​രു​ന്നു ഇ​രു​വ​രും.
ഇ​വ​രു​ടെ ക​യ്യി​ൽ നി​ന്നും പി​ടി​കൂ​ടി​യ മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്ന് കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ കി​ട്ടി​യി​ട്ടു​ണ്ട്.
താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി ടി.​കെ. അ​ഷ്‌​റ​ഫി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ മു​ക്കം ഇ​ൻ​സ്‌​പെ​ക്ട​ർ ബി.​കെ. സി​ജു, മു​ക്കം എ​സ്ഐ കെ. ​ഷാ​ജി​ദ്, ജൂ​ണി​യ​ർ എ​സ്ഐ എ. ​അ​നൂ​പ്, എ​എ​സ്ഐ സ​ലീം മു​ട്ട​ത്ത്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ഷെ​ഫീ​ഖ് നീ​ലി​യാ​നി​ക്ക​ൽ, സ്വ​പ്ന, ഡി​വൈ​എ​സ്പി​യു​ടെ സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​സ്ഐ രാ​ജീ​വ്ബാ​ബു, എ​സ്ഐ സു​രേ​ഷ്, എ​എ​സ്ഐ ഷി​ബി​ൽ ജോ​സ​ഫ് എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.