പേ​രാ​മ്പ്ര​യി​ൽ കോ​വി​ഡ് വ്യാ​പി​ക്കു​ന്നു, ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശം
Sunday, August 9, 2020 11:50 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ഇ​എം​എ​സ് സ​ഹ​ക​ര​ണ ഹോ​സ്പി​റ്റ​ലി​ൽ ഒ​രു ജീ​വ​ന​ക്കാ​ര​നും ഒ​രു ജീ​വ​ന​ക്കാ​രി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​ന് ആ​ശു​പ​ത്രി​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​താ​യി പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.
ഇ​വ​രു​മാ​യി സ​മ്പ​ർ​ക്ക​മു​ള്ള ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​തി​ന്നും ആ​ശു​പ​ത്രി മു​ഴു​വ​നാ​യി അ​ണു ന​ശീ​ക​ര​ണം ന​ട​ത്തു​ന്ന​തി​ന്നും നി​ർ​ദേ​ശം ന​ൽ​കി. ജൂ​ലൈ മാ​സം 28 തീ​യ​തി മു​ത​ൽ ആ​ശു​പ​ത്രി​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​വ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ നി​ന്നും പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ൽ ശേ​ഖ​രി​ച്ചു. ഇ​വ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച​തി​ന്റെ അ​ടി​സ്ഥ​ന​ത്തി​ൽ ആ​രോ​ഗ്യ വി​ഭാ​ഗം ഇ​വ​രു​മാ​യി നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട് ക്വാ​റ​ന്‍റൈനി​ൽ പോ​കു​ന്ന​തി​ന് നി​ർ​ദേ​ശി​ക്കു​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഇ​ന്ന​ലെ പു​തു​താ​യി എ​ട്ട്‌ പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 6, 7 വാ​ർ​ഡു​ക​ളി​ലെ ചി​ല പ്ര​ദേ​ശ​ങ്ങ​ൾ ക​ണ്ണി​പൊ​യി​ൽ, അ​രീ​ക്കം ചാ​ൽ, കു​ഴി പ​റ​മ്പി​ൽ അ​രീ​ക്കം​ചാ​ലി​ൽ ഭാ​ഗ​വും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ൺ ആ​ക്കു​ന്ന​തി​ന് ശിപാ​ർ​ശ ന​ൽ​കി​യ​താ​യി സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.