ചി​കി​ത്സാ സ​ഹാ​യ ഫ​ണ്ട് കൈ​മാ​റി
Thursday, August 13, 2020 11:40 PM IST
പേ​രാ​മ്പ്ര: ത​നി​ക്ക് നാ​ട്ടു​കാ​ർ സ്വ​രൂ​പി​ച്ച് ത​ന്ന ചി​കി​ത്സാ സ​ഹാ​യ​ത്തി​ന്‍റെ ഒ​രു ഭാ​ഗം മ​റ്റൊ​രു രോ​ഗി​ക്ക് ന​ൽ​കി​ പു​ളി​യോ​ട്ട്മു​ക്ക് താ​ണി​യ​ത്ത് അ​നീ​ഷ്. അ​നീ​ഷി​ന്‍റെ ചി​കി​ത്സ​ക്ക് വേ​ണ്ടി നാ​ട്ടു​കാ​ർ സ്വ​രൂ​പി​ച്ച​ത് 983238 രൂ​പ​യാ​ണ്. ത​ന്‍റെ ചി​കി​ത്സ പൂ​ർ​ത്തി​യാ​വും മു​മ്പെ ത​ന്നെ ഇ​തി​ൽ നി​ന്നും 50000 രൂ​പ​ അ​ർ​ബു​ദ രോ​ഗി​യാ​യ കു​റു​ങ്ങോ​ട്ടി​ട​ത്തി​ൽ വ​സ​ന്ത​ക്ക് കൈ​മാ​റി​.
അ​നീ​ഷി​ന്‍റെ പ്ര​വൃ​ത്തി​യെ ചി​കി​ത്സാ സ​ഹാ​യ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു. മാ​ന​വ സ്നേ​ഹ​ത്തി​ന്‍റെ മ​ഹ​നീ​യ മാ​തൃ​ക​യാ​ണ് അ​നീ​ഷ് തീ​ർ​ത്ത​തെ​ന്ന് വാ​ർ​ഡ് മെം​ബ​ർ മു​ണ്ടോ​ളി ച​ന്ദ്ര​ൻ പറഞ്ഞു. ഫ​ണ്ട് മെം​ബ​ർ അ​നീ​ഷി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റി.
ച​ട​ങ്ങി​ൽ വി.​ടി. ബാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ൺ​വീ​ന​ർ സ​നൂ​പ് ഇ​ങ്ങോ​ളി, ട്ര​ഷ​റ​ർ എ​ൻ. ഷാ​ജു, ആ​ർ.​ബി. രാ​ജേ​ഷ്, ഇ.​കെ. ബാ​ല​ൻ, സ​ജീ​വ​ൻ കൊ​യി​ലോ​ത്ത്, എം. ​അ​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന ഈ ​കാ​ല​ത്ത് മി​ക​ച്ച രീ​തി​യി​ലു​ള്ള പ​ണം സ്വ​രൂ​പി​ക്കാ​ൻ ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും ക​മ്മി​റ്റി ന​ന്ദി അ​റി​യി​ച്ചു.