ക​ര​ട് വി​ജ്ഞാ​പ​നം ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ നി​ന്ന് പി​ന്തി​രി​യ​ണം: ക​ര്‍​ഷ​ക​ സം​ഘ​ട​ന​ക​ള്‍
Friday, August 14, 2020 11:12 PM IST
കോ​ഴി​ക്കോ​ട്: മ​ല​ബാ​ര്‍ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ ചു​റ്റു​മു​ള്ള പ്ര​ദേ​ശം പ​രി​സ്ഥി​തി​ലോ​ല പ്ര​ദേ​ശ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നു മു​ന്പാ​യി പു​റ​ത്തി​റ​ക്കി​യ ക​ര​ട് വി​ജ്ഞാ​പ​നം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് വി​വി​ധ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളു​ടെ കോ-​ഓ​ർ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി അ​റി​യി​ച്ചു.
കേ​ര​ള​ത്തി​ലെ മ​ല​യോ​ര​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​രെ​യും മ​റ്റു അ​നു​ബ​ന്ധ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ​യും കൃ​ഷി മേ​ഖ​ല​യെ​യും ബാ​ധി​ക്കു​ന്ന ഈ ​വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ ഉ​ദാ​സീ​ന​ത അ​വ​സാ​നി​പ്പി​ക്ക​ണം.​അ​ടി​യ​ന്തി​ര​മാ​യി കേ​ന്ദ്രം ഇ​ട​പെ​ട​ണം.​നി​ല​വി​ല്‍ ഇ​റ​ക്കി​യി​രി​ക്കു​ന്ന ക​ര​ട് വി​ജ്ഞാ​പ​നം ന​ട​പ്പാ​ക്കു​ന്ന​തി​ല്‍ നി​ന്ന് സ​ര്‍​ക്കാ​ര്‍ പി​ന്തി​രി​യ​ണം. ജോ​യി​ന്‍റ് വെ​രി​ഫി​ക്കേ​ഷ​ന്‍ ന​ട​ത്തി അ​തി​ര്‍​ത്തി കൃ​ത്യ​ത വ​രു​ത്തി, ബ​ഫ​ര്‍​സോ​ണ്‍ വ​ന​ത്തി​നു​ള്ളി​ല്‍ ത​ന്നെ നി​ര്‍​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
അ​ല്ലാ​ത്ത​പ​ക്ഷം ശ​ക്ത​മാ​യ പൊ​തു​ജ​ന പ്ര​ക്ഷോ​ഭ​ങ്ങ​ളും നി​യ​മ​ന​ട​പ​ടി​ക​ളും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ക​മ്മി​റ്റി മു​ന്ന​റി​യി​പ്പ് ന​ല്‍​കി.
താ​മ​ര​ശേ​രി ബി​ഷ​പ്പും കോ-​ഓ​ർ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി​യു​മാ​യ മാ​ര്‍ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ലി​ന്‍റെ അധ്യ ക്ഷതയിൽ ചേ​ര്‍​ന്ന സം​യു​ക്ത സ​മി​തി​യോ​ഗ​ത്തി​ല്‍ പ​ശ്ചി​മ​ഘ​ട്ട ജ​ന​സം​ര​ക്ഷ​ണ സ​മി​തി, കാ​ര്‍​ഷി​ക പു​രോ​ഗ​മ​ന സ​മി​തി, ഇ​ന്‍​ഫാം, എ​കെ​സി​സി, ക​ര്‍​ഷ​ക ശ​ബ്ദം, വി​ഫാം, സം​യു​ക്ത ക​ര്‍​ഷ​ക സ​മി​തി, മ​ല​യോ​ര ക​ര്‍​ഷ​ക സ​മി​തി തു​ട​ങ്ങി​യ പ​ത്തോ​ളം സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ള്‍ പ​ങ്കെ​ടു​ത്തു.
ഫാ. ​ബെ​ന്നി മു​ണ്ട​നാ​ട്ട്, വി​വി​ധ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് ഡോ.​ചാ​ക്കോ കാ​ളം​പ​റ​മ്പി​ല്‍, ജോ​യി ക​ണ്ണ​ന്‍​ചി​റ, ഒ.​ഡി. തോ​മ​സ്, അ​ല​ക്‌​സ് ഒ​ഴു​ക​യി​ല്‍, ബി​ജു ക​ണ്ണ​ന്ത​റ, ബേ​ബി കാ​പ്പു​കാ​ട്ട്, ബേ​ബി പെ​രു​മാ​ലി​ല്‍, കു​ര്യ​ന്‍ ചെ​മ്പ​നാ​നി, ജോ​ര്‍​ജ് കു​ബ്‌​ളാ​നി, പി.​എം. ജോ​യി, ഡെ​ന്നി​സ​ണ്‍ ചാ​ത്ത​ന്‍​ക​ണ്ടം, ബെ​ന്നി വ​ള​വ​നാ​നി, വൈ​ശാ​ഖ് , ജോ​സു​കു​ട്ടി ക​ട​പ്പൂ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക​വ​ർ​ന്നെ​ടു​ക്കു​ന്ന​ത് കർഷകരുടെ മൗ​ലി​കാ​വ​കാ​ശം

കൊ​യി​ലാ​ണ്ടി താ​ലൂ​ക്കി​ൽ ച​ക്കി​ട്ട​പാ​റ- ചെ​മ്പ​നോ​ട വി​ല്ലേ​ജു​ക​ളി​ലാ​യി സ്ഥി​തി ചെ​യ്യു​ന്ന മ​ല​ബാ​ർ വൈ​ൽ​ഡ് ലൈ​ഫ് സാ​ങ്ച്വ​റി​യു​ടെ ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ വാ​യു ദൂ​ര​ത്തു​ള്ള ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ ഇ​ക്കോ​ള​ജി​ക്ക​ൽ സെ​ൻ​സി​റ്റീ​വ് സോ​ൺ(​ഇ​എ​സ്ഇ​സ​ഡ്)​ആ​യി പ്ര​ഖ്യാ​പി​ക്കാ​ൻ​ആ​ണ് ക​ര​ട് വി​ജ്ഞാ​പ​നം.
പ​രി​സ്ഥി​തി സം​ര​ക്ഷി​ക്കാ​ൻ ഇ​രു​പ​തി​ല​ധി​കം കേ​ന്ദ്ര- സം​സ്ഥാ​ന നി​യ​മ​ങ്ങ​ൾ നി​ല​വി​ലു​ള്ള​പ്പോ​ൾ ജ​ന​ങ്ങ​ളെ ദ്രോ​ഹി​ച്ചു പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യു​ടെ അ​ള​വ് വ​ർ​ധി​പ്പി​ക്കാ​ൻ വേ​ണ്ടി നി​ര​വ​ധി വി​ജ്ഞാ​പ​ന​ങ്ങ​ൾ പ​ശ്ചി​മ​ഘ​ട്ട മ​ല​യോ​ര മേ​ഖ​ല​യി​ൽ വീ​ണ്ടും വീ​ണ്ടും ഇ​റ​ക്കു​ന്ന​ത് സം​സ്ഥാ​ന​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നെ ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്.
വി​ജ്ഞാ​പ​ന​മ​നു​സ​രി​ച്ച് കൊ​യി​ലാ​ണ്ടി,താ​മ​ര​ശേ​രി, വൈ​ത്തി​രി താ​ലൂ​ക്കു​ക​ളി​ൽ​പ്പെ​ടു​ന്ന ചെ​മ്പ​നോ​ട, ച​ക്കി​ട്ട​പ്പാ​റ, ച​ങ്ങ​രോ​ത്ത്, പേ​രാ​മ്പ്ര, കൂ​രാ​ച്ചു​ണ്ട്, കാ​ന്ത​ലാ​ട്, ക​ട്ടി​പ്പാ​റ, കെ​ട​വൂ​ർ, പു​തു​പ്പാ​ടി, ത​രി​യോ​ട്, പൊ​ഴു​ത​ന, അ​ച്ചൂ​രാ​നം, കു​ന്ന​ത്തി​ട​വ​ക എ​ന്നീ 13 റ​വ​ന്യൂ വി​ല്ലേ​ജു​ക​ളി​ലെ ന​ല്ലൊ​രു ഭാ​ഗം പൂ​ർ​ണ​മാ​യി ഇ​എ​സ്ഇ​സെ​ഡി​ൽ വ​രു​ന്ന രീ​തി​യി​ലാ​ണ്.
നാ​ൽ​പ്പ​ത്ത​യ്യാ​യി​ര​ത്തി​ല​ധി​കം പേ​ർ താ​മ​സി​ക്കു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് 5500 ൽ ​താ​ഴെ ജ​ന​ങ്ങ​ളേ ഉ​ള്ളൂ​എ​ന്നാ​ണ് ക​ര​ടി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ വീ​ടു​ക​ളും, സ്ഥാ​പ​ന​ങ്ങ​ളും, ആ​രാ​ധ​നാ​ല​യ​ങ്ങ​ളും വി​വി​ധ കൃ​ഷി​ക​ളും വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളു​മു​ണ്ട്. ഇ​ത് മു​ഴു​വ​ൻ ഇ​ട​തൂ​ർ​ന്ന കൃ​ഷി​യി​ട​ങ്ങ​ൾ ആ​ണെ​ന്നും റ​ബ​ർ, തെ​ങ്ങ് എ​ന്നി​വ​യാ​ണ് ഇ​വി​ടു​ത്തെ പ്ര​ധാ​ന കൃ​ഷി എ​ന്നും ജ​ന​ങ്ങ​ളു​ടെ വ​രു​മാ​ന​മാ​ർ​ഗം കൃ​ഷി​യും കൃ​ഷി ചെ​യ്തി​ട്ടു​ള്ള കൂ​ലി​യും ആ​ണെ​ന്നും ക​ര​ടി​ൽ ത​ന്നെ പ​റ​യു​ന്നു​ണ്ട്. ഭ​ര​ണ​ഘ​ട​ന​പ്ര​കാ​രം ലാ​ൻ​ഡ് യൂ​സ് എ​ന്ന​ത് പൂ​ർ​ണ​മാ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​വ​കാ​ശ​മാ​ണ്. ന​വം​ബ​റി​ൽ സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​ന്ദ്ര പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ത​ന്നെ എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ക്കാ​ണ് വ​നാ​തി​ർ​ത്തി​ക​ൾ നി​ർ​ണ​യി​ക്കു​ന്ന​തി​ന് അ​ധി​കാ​രം എ​ന്ന് അ​റി​യി​ച്ചി​രു​ന്നു. ഈ ​തീ​രു​മാ​ന​ത്തെ വേ​ണ്ട​വി​ധ​ത്തി​ൽ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​തെ ആ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഇ​ത്ത​ര​മൊ​രു ശി​പാ​ർ​ശ ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഉ​പ​ജീ​വ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ തൊ​ഴി​ൽ ചെ​യ്തു സ്വ​ന്തം ഭൂ​മി​യി​ൽ കൃ​ഷി​ചെ​യ്തു ജീ​വി​ക്കാ​നു​ള്ള പൗ​ര​ന്‍റെ മൗ​ലി​കാ​വ​കാ​ശ​ത്തി​ന്മേ​ലാ​ണ് ക​ട​ന്നു ക​യ​റു​ന്ന​ത്.
നി​ർ​ദി​ഷ്ട പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​ത്ത് വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​ന് നി​യ​ന്ത്ര​ണം, ആ​ദി​വാ​സി​ക​ൾ​ക്ക​ട​ക്കം കൃ​ഷി​ക്ക് മു​ൻ​കൂ​ർ അ​നു​വാ​ദം, എ​ല്ലാ​വി​ധ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും നി​രോ​ധ​നം, താ​മ​സ സൗ​ക​ര്യ​ങ്ങ​ൾ​ക്കു പോ​ലും മു​ൻ​കൂ​ർ അ​നു​വാ​ദം, അ​ടി​സ്ഥാ​ന വി​ക​സ​ന സൗ​ക​ര്യ​ങ്ങ​ളും കൃ​ഷി​യും ത​ട​സ​പ്പെ​ടു​ത്ത​ൽ, ഇ​എ​സ്ഇ​സെ​ഡി​ന് ഒ​രു കി​ലോ​മീ​റ്റ​ർ പു​റ​ത്തു വ​രെ നി​ർ​മാ​ണ നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ണ്ട്. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ജീ​വി​തം വ​ഴി​മു​ട്ടി​ക്കാ​ൻ ഇ​തി​ന​പ്പു​റം മ​റ്റൊ​ന്നും ആ​വ​ശ്യ​മി​ല്ല.
ഗൂ​ഡ​ല്ലൂ​ർ പ്ര​ദേ​ശ​ത്തെ ബ​ഫ​ർ​സോ​ൺ ഇ​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ്. മേ​ലി​ൽ വി​ക​സ​നം സാ​ധ്യ​മ​ല്ലാ​ത്ത ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭൂ​വു​ട​മ​ക​ൾ​ക്ക് ന്യാ​യ​മാ​യ വി​ല പോ​ലും ഭൂ​മി വി​ൽ​ക്കു​മ്പോ​ൾ ല​ഭി​ക്കു​ക​യി​ല്ലെ​ന്നും സ്പ​ഷ്ട​മാ​ണ്. കൈ​വ​ശ​ഭൂ​മി​യി​ൽ ഉ​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ ക​ർ​ഷ​ക​രെ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല എ​ന്ന് വ​ള​രെ വ്യ​ക്ത​മാ​യി പ​റ​യു​ന്നു. കൈ​വ​ശ​ഭൂ​മി​യി​ൽ ഉ​ള്ള മ​ര​ങ്ങ​ൾ മു​റി​ക്കാ​ൻ പാ​ടി​ല്ല എ​ന്ന ക​രി​നി​യ​മം ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ തീ​ർ​ത്തും ക​വ​ർ​ന്നെ​ടു​ക്കു​ന്ന​താ​ണ്. കി​ണ​ർ കു​ഴി​ക്കാ​ൻ പോ​ലും പ്ര​ത്യേ​ക അ​നു​വാ​ദം വേ​ണം എ​ന്ന് പ​റ​യു​ന്നു​ണ്ട്.
പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശം എ​ല്ലാ​യി​ട​ത്തും സാ​ങ്ച്വ​റി​ക്ക് ചു​റ്റും ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ർ ആ​യി രേ​ഖ​പ്പെ​ടു​ത്തു​മ്പോ​ൾ സാ​ങ്ച്വ​റി​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് മാ​ത്രം അ​ത് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് ആ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പാ​റ​മ​ട ലോ​ബി​ക​ൾ​ക്കും ഖ​ന​ന മാ​ഫി​യ​ക​ൾ​ക്കും സൗ​ക​ര്യ​മൊ​രു​ക്കു​ക​യാ​ണ് എ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.