വി​ജി​ല​ൻ​സി​ന്‍റെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു
Friday, September 18, 2020 11:30 PM IST
മു​ക്കം: അ​ഗ​സ്ത്യ​ൻമു​ഴി -കു​ന്ന​മം​ഗ​ലം റോ​ഡി​ലെ അ​ശാ​സ്ത്രീ​യ നി​ർ​മാ​ണ​ത്തി​നെ​തി​രെ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ജൂ​ണിയ​ർ ചേ​മ്പ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മു​ക്കം മൈ​ത്രി ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് വി​ജി​ല​ൻ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കു​ന്ന​മം​ഗ​ലം മു​ത​ൽ അ​ഗ​സ്ത്യ​ൻ​മു​ഴി വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. പ​രാ​തി​ക്കാ​രാ​യ ജെ​സി​ഐ മു​ക്കം മൈ​ത്രി ഭാ​ര​വാ​ഹി​ക​ളെ നേ​രി​ൽ ക​ണ്ടും വി​വ​ര​ങ്ങ​ൾ തേ​ടി.
റോ​ഡ് പ​ണി​യി​ൽ ആ​ദ്യഘ​ട്ട​ത്തി​ൽ ടാ​റിം​ഗ് പൊ​ളി​ഞ്ഞ മാ​മ്പ​റ്റ​യി​ലും മ​ണാശേരി സ്കൂ​ളി​ന്‍റെ സ​മീ​പ​വും ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു. കി​ലോ​മീ​റ്റ​റി​ന് ഒ​രു കോ​ടി ചി​ല​വ​ഴി​ച്ചാ​ണ് ഈ ​റോ​ഡ് പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​ത്. കേ​ന്ദ്ര ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് നി​ർ​മാ​ണം.
ടാ​റിം​ഗ് ആ​വ​ശ്യ​ത്തി​ന് ക​നം ഇ​ല്ലാ​തെ​യാ​ണ് പ​ണി ന​ട​ത്തി​യ​ത​ന്നും മ​റ്റു​മാ​യി​രു​ന്നു പ​രാ​തി. ടാ​റിം​ഗ് ന​ട​ത്തി ദി​വ​സ​ങ്ങ​ൾ​ക്ക​കം ത​ന്നെ റോ​ഡ് പൊ​ളി​യു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യി​രു​ന്നു. വി​ജി​ല​ൻ​സ് സി​ഐ സ​ജീ​വ​ൻ, എ​സ്ഐ പ്ര​കാ​ശ​ൻ, നി​ദേ​ഷ് എ​ന്നി​വ​ർ ആ​ണ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​നാ​യി എ​ത്തി​യ​ത്.