പ​ശു​ക്ക​ട​വി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാ​പ​ക മോ​ഷ​ണം
Sunday, September 20, 2020 11:42 PM IST
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര, പ​ശു​ക്ക​ട​വ് അ​ങ്ങാ​ടി​യി​ലെ നാ​ല് വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ന്ത്ര​ണ്ടി​ന് പു​ല​ർ​ച്ച നാ​ലി​നും ഇ​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് സം​ശ​യ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ക​ർ​ഷ​ക മി​ത്രം ഓ​യി​ൽമി​ല്ലി​ന്‍റെ പി​ൻ​വ​ശ​ത്ത് കൂ​ടി ക​യ​റി എ​ട്ടാ​യി​രം രൂ​പ​യും വി​ൽ​പ്പ​ന വ​സ്തു​ക്ക​ളും മോ​ഷ്ടി​ച്ചു.

തൊ​ട്ട​ടു​ത്തു​ള്ള സ​ജു ക​ല്ലും​പു​റ​ത്തി​ന്‍റെ പ​ല​ച​ര​ക്ക്-പ​ച്ച​ക്ക​റി ക​ട​യി​ൽനി​ന്ന് ആ​റാ​യി​ര​ത്തോ​ളം രൂ​പ​യും, ലി​റി​ൽ തോ​മാം​കു​ഴി​യു​ടെ മ​ല​ഞ്ച​ര​ക്ക് ക​ട​യി​ൽ നി​ന്നു 50 കി​ലോ അ​ട​ക്കയും ആ​റാ​യി​രം രൂ​പ​യും, ജെ​യിം​സ് പ​ള്ളി​ത്താ​ഴ​യു​ടെ ത​യ്യ​ൽ ക​ട​യി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

പ​ശു​ക്ക​ട​വ് പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണം വ​ർ​ധി​ക്കു​ക​യാ​ണെ​ന്നും ഏ​ക​ദേ​ശം എ​ട്ട് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തൊ​ട്ടി​ൽ​പാ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു.