കാ​ർ​ഷി​കനി​യ​മം: കേ​ന്ദ്ര സ​ർ​ക്കാ​റി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ചു ക​ർ​ഷ​ക​മോ​ർ​ച്ച
Saturday, September 26, 2020 11:26 PM IST
പേ​രാ​മ്പ്ര: കേ​ന്ദ്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച കാ​ർ​ഷി​ക നി​യ​മ​ത്തി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് ക​ർ​ഷ​ക മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ നെ​ല്ല​റ​യാ​യ ആ​വ​ള പാ​ണ്ടി​യി​ൽ ആ​ഹ്ലാ​ദ പ്ര​ക​ട​നം ന​ട​ത്തി. നെ​ൽ വ​യ​ലാ​യ ആ​വ​ള​പ്പാ​ണ്ടി​യി​ൽ തോ​ണി​യി​ലാ​യി​രു​ന്നു പ്ര​ക​ട​നം ന​ട​ത്തി​യ​ത്. ക​ർ​ഷ​ക മോ​ർ​ച്ച സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​കെ. ര​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വ​ത​ന്ത്ര ഇ​ന്ത്യ ക​ണ്ട ഏ​റ്റ​വും വ​ലി​യ കാ​ർ​ഷി​ക നി​യ​മ​മാ​ണ് രാ​ജ്യ​ത്ത് നി​ല​വി​ൽ വ​ന്ന​ത്.

ത​ന്‍റെ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല നി​ർ​ണ​യി​ക്കാ​നു​ള്ള അ​വ​കാ​ശം ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നു കെ.​കെ. ര​ജീ​ഷ് ചൂ​ണ്ടി​ക്കാ​ട്ടി. രാ​ഷ്ടി​യ വി​രോ​ധ​ത്തി​ന്‍റെ പേ​രി​ൽ ജ​ന​പ്രി​യ നി​യ​മ​ത്തെ അ​ട്ടി​മ​റി​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷം ശ്ര​മി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. ടി.കെ. ര​ജി​ഷ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​നു​ലാ​ൽ ആ​ഞ്ജ​നേ​യ, എം. ​ബാ​ബു, കെ.​പി. നി​ഥി​ൻ​ലാ​ൽ, സി.‌​പി. ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.