കോ​വി​ഡ് പോ​സി​റ്റീ​വി​നി​ട​യി​ലും വി​ല്ലേ​ജ് ഓ​ഫീ​സ​ർ ഡ്യൂ​ട്ടി​യി​ലാ​ണ്
Sunday, September 27, 2020 11:26 PM IST
മു​ക്കം: കോ​വി​ഡ് പ​രി​ശോ​ധ​ന​യി​ൽ പോ​സി​റ്റീ​വ് ഫ​ലം വ​ന്ന​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​ണെ​ങ്കി​ലും കൊ​ടി​യ​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​ർ കെ. ​ഷി​ജു തി​ര​ക്കി​ൽ ത​ന്നെ​യാ​ണ്. സ്വ​ന്തം വീ​ട്ടി​ൽ ചി​കി​ത്സ​യ്ക്കി​ടെ എ​ട്ട് ദി​വ​സ​ത്തി​നി​ടെ ന​ൽ​കി​യ​ത് 332ല​ധി​കം സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളാ​ണ്. ക​ഴി​ഞ്ഞ മാ​സം ഏ​ഴി​നാ​ണ് കോ​ഴി​ക്കോ​ട് കു​ന്ന​മം​ഗ​ലം സ്വ​ദേ​ശി​യാ​യ ഷി​ജു കൊ​ടി​യ​ത്തൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സ​റാ​യി ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ന്ന​ത്.
കോ​വി​ഡ് രോ​ഗി​യു​മാ​യി പ്രാ​ഥ​മി​ക സ​മ്പ​ർ​ക്ക​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സ്വ​യം നീ​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യും തു​ട​ർ​ന്ന് ന​ട​ന്ന ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം പോ​സി​റ്റീ​വ് ആ​വു​ക​യും ചെ​യ്ത​തോ​ടെ സ്വ​ന്തം വീ​ട്ടി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ജോ​ലി മു​ട​ങ്ങാ​തി​രി​ക്കാ​ൻ ലാ​പ്ടോ​പ്പ് ഉ​പ​യോ​ഗി​ച്ച് വ​രു​മാ​നം, ജാ​തി, നോ​ൺ ക്രീ​മി​ലെ​യ​ർ തു​ട​ങ്ങി​യ വി​വി​ധ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും മ​റ്റു എ​ല്ലാ ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളും (ഭൂ​നി​കു​തി, മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി അ​പേ​ക്ഷ മു​ത​ലാ​യ​വ) ചി​കി​ത്സ​യ്ക്കി​ട​യി​ൽ ത​ന്നെ ബി​ജു ന​ൽ​കി​യി​ട്ടു​ണ്ട്.
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​ട്ടു​ണ്ടെ​ങ്കി​ലും ഏ​ഴ് ദി​വ​സം കൂ​ടി വീ​ട്ടി​ൽ നി​രീ​ഷ​ണ​ത്തി​ലി​രി​ക്കു​ക​യാ​ണ് ഈ ​വി​ലേ​ജ് ഓ​ഫീ​സ​ർ.