പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റി​ന് ഫൗ​ള​ർ ബെ​ഡ് ന​ല്‍​കി
Thursday, October 1, 2020 11:21 PM IST
തി​രു​വ​മ്പാ​ടി:​ കോ​വി​ഡി​നി​ടെ കൈ​ത്താ​ങ്ങാ​യി തി​രു​വ​മ്പാ​ടി പാ​മ്പി​ഴ​ഞ്ഞ പാ​റ പ്രി​യ​ദ​ർ​ശി​നി ജ​ന​ശ്രീ സം​ഘം. തി​രു​വ​മ്പാ​ടി ലി​സ പെ​യി​ൻ ആ​ന്‍റ് പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​റി​ന് മു​പ്പ​തി​നാ​യി​രം രൂ​പ​യോ​ളം വി​ല​യു​ള്ള എ​യ​ർ ബെ​ഡ്ഡും ഫൗ​ള​ർ ബെ​ഡ്ഡു​മാ​ണ് സം​ഭാ​വ​ന ന​ൽ​കി​യ​ത്.​
കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗ​വും ജ​ന​ശ്രീ മി​ഷ​ൻ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​വു​മാ​യ മി​ല്ലി മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ്ര​സി​ഡ​ന്‍റ് ഹ​നീ​ഫ ആ​ച്ചി​പ്പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.. പാ​ലി​യേ​റ്റി​വ് പ്ര​വ​ർ​ത്ത​ക​യാ​യ ബി​ജി ജോ​സി​ന്‍റെ മി​ക​വു​റ്റ പ്ര​വ​ർ​ത്ത​ന​ത്തി​ന് സം​ഘ​ത്തി​ന്‍റെ ഉ​പ​ഹാ​രം ച​ട​ങ്ങി​ൽ സ​മ്മാ​നി​ച്ചു.
​ജോ​സ് മ​ണ്ഡ​പ​ത്തി​ൽ, ജോ​ജോ നെ​ല്ല​രി, റം​ല, ചെ​റി​യാ​ൻ, ബി​ജി, ഷാ​ജ​ഹാ​ൻ, ച​ന്ദ്ര​ൻ ,ജോ​സ് ചാ​ലി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.​പാ​ലി​യേ​റ്റീ​വ് അം​ഗ​ങ്ങ​ളാ​യ കെ.​സി. മാ​ത്യു, കെ.​സി. ജോ​സ​ഫ്, ജോ​യി കൂ​ന​ങ്കി​യി​ൽ,എം.​ജെ. ചാ​ക്കോ, ബി​നു ജോ​സ്, മ​റി​യാ​മ്മ ബാ​ബു, ബി​ജി ജോ​സ്, ഷാ​ജു ക​ടു​ക​ക്കു​ന്നേ​ൽ, ജി​മ്മി ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് ബെ​ഡ്ഡ് ഏ​റ്റു​വാ​ങ്ങി.