കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ ത​ട​സ​പ്പെ​ടു​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ന്നു: കെ. ​സു​രേ​ന്ദ്ര​ന്‍
Tuesday, October 20, 2020 12:03 AM IST
കോ​ഴി​ക്കോ​ട്: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ല്‍ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളു​ടെ അ​ന്വേ​ഷ​ണം ത​ട​സ​പ്പെ​ടു​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍. ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ സം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കോ​ഴി​ക്കോ​ട്ട് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു.
ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യു​ന്ന​തി​ല്‍ നി​ന്ന് കേ​സി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യ ശി​വ​ശ​ങ്ക​റി​നെ ര​ക്ഷി​ച്ചെ​ടു​ക്കാ​നാ​ണ് ഇ​പ്പോ​ള്‍ ശ്ര​മി​ക്കു​ന്ന​ത്. ഡി​ജി​റ്റ​ല്‍ തെ​ളി​വു​ക​ള്‍ ക​സ്റ്റം​സി​ന് ല​ഭി​ച്ച​തോ​ടെ അ​ന്വേ​ഷ​ണം മു​ഖ്യ​മ​ന്ത്രി​യി​ലെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​യി.
ഇ​പ്പോ​ള്‍ ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്യു​ന്ന​ത് വൈ​കി​പ്പി​ക്കാ​നാ​ണ് ശ്ര​മം ന​ട​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളും ശി​വ​ശ​ങ്ക​ര്‍ വ​ഴി​യാ​ണ് ന​ട​പ്പാ​യ​ത്. ഡോ​ള​ര്‍ കൈ​മാ​റ്റം ഉ​ള്‍​പ്പെ​ടെ നി​ർ​ണാ​യ​ക തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് ല​ഭി​ച്ചു ക​ഴി​ഞ്ഞു.
കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളെ താ​ന്‍ ക്ഷ​ണി​ച്ചു വ​രു​ത്തി​യ​താ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന മു​ഖ്യ​മ​ന്ത്രി ഇ​പ്പോ​ള്‍ അ​ന്വേ​ഷ​ണ​ത്തെ അ​ട്ടി​മ​റി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും സു​രേ​ന്ദ്ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.
ബി​ജെ​പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി. ​ര​ഘു​നാ​ഥും വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

കേ​ന്ദ്ര സ​ഹാ​യം തേ​ട​ണം
കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ലെ കോ​വി​ഡ് പ്ര​തി​രോ​ധം പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നി​രി​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ൻ. ഓ​ക്‌​സി​ജ​ന്‍ ല​ഭി​ക്കാ​തെ കോ​വി​ഡ് രോ​ഗി​ക​ള്‍ മ​രി​ക്കു​മ്പോ​ള്‍ എ​ന്‍​എ​ച്ച്എ​മ്മി​ന്‍റെ പ​ണം വാ​ങ്ങു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നു വേ​ണ്ടി കേ​ന്ദ്ര​മ​ന്ത്രി​ക്കെ​തി​രെ രാ​ഷ്ട്രീ​യ പ്ര​ചാ​ര​ണം ന​ട​ത്തു​ക​യാ​ണ്.
ഡ​ല്‍​ഹി, മ​ഹാ​രാ​ഷ്ട്ര സ​ര്‍​ക്കാ​രു​ക​ള്‍ ചെ​യ്ത​തു​പോ​ലെ കേ​ന്ദ്ര​സ​ഹാ​യം തേ​ടാ​ന്‍ കേ​ര​ള സ​ര്‍​ക്കാ​രും ത​യ്യാ​റാ​വ​ണം.
കേ​ന്ദ്ര​ത്തി​ന്‍റെ പ​ണം മാ​ത്രം വാ​ങ്ങു​ക​യാ​ണ് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. കേ​ന്ദ്ര മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ സ​ഹാ​യം തേ​ട​ണ​മെ​ന്നും കെ. ​സു​രേ​ന്ദ്ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.