ചെ​റു​ക്കാ​ട് ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യെ​ന്ന് നാ​ട്ടു​കാ​ർ
Tuesday, October 27, 2020 11:12 PM IST
കൂ​രാ​ച്ചു​ണ്ട്: കൂ​ട്ടാ​ലി​ട - കൂ​രാ​ച്ചു​ണ്ട് പി​ഡ​ബ്ല്യൂ​ഡി റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി കോ​ള​നി​മു​ക്കി​ന് സ​മീ​പം ചെ​റു​ക്കാ​ട് ഭാ​ഗ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​യെ​ന്ന് നാ​ട്ടു​കാ​ർ.

നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പ​ഴ​യ ക​ലു​ങ്കി​ന്‍റെ അ​തേ വീ​തി​യി​ൽ റോ​ഡി​ന്‍റെ അ​തി​ർ​ത്തി​വ​രെ ഇ​ല്ലാ​തെ അ​ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ലാ​ണ് ക​ലു​ങ്കി​ന്‍റെ നി​ർ​മാ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.

ക​ലു​ങ്കി​നോ​ട് ചേ​ർ​ന്ന് നി​ർമി​ച്ചി​രി​ക്കു​ന്ന റോ​ഡി​ന്‍റെ കോ​ൺ​ക്രീ​റ്റ് ഭി​ത്തി​ക്ക് വി​ള്ള​ൽ സം​ഭ​വി​ച്ചി​ട്ടു​ള്ള​ത് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ ബാ​ലു​ശേ​രി പി​ഡ​ബ്ല്യൂ​ഡി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​താ​യും നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
കൂ​ടാ​തെ ഇ​തി​നോ​ട് ചേ​ർ​ന്ന് നി​ർ​മി​ച്ചി​ട്ടു​ള്ള ഓ​വു​ചാ​ലി​ന്‍റെ നി​ർ​മാ​ണ​ത്തി​ലും അ​പാ​ക​ത​യു​ണ്ടെ​ന്നും മ​ഴ പെ​യ്ത​പ്പോ​ൾ ത​ന്നെ ഇ​തി​ന് നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും നി​ർ​മാ​ണ സ​മ​യ​ങ്ങ​ളി​ൽ ഇ​വി​ടം ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നി​ല്ലെ​ന്നും പ​രാ​തി​യു​ണ്ട്.

റോ​ഡി​ന്‍റെ പ്ര​വൃ​ത്തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കാ​ത്ത​ത് യാ​ത്ര​ക്കാ​രെ വ​ല​ക്കു​ന്നു​വെ​ന്നു​വെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ട​പ്പെ​ട്ട് ക​ലു​ങ്ക് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.