വീ​ടി​നു നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി പ​രാ​തി
Friday, November 27, 2020 11:10 PM IST
കു​റ്റ്യാ​ടി: ന​രി​പ്പ​റ്റ പ​ഞ്ചാ​യ​ത്തി​ലെ താ​വു​ള്ള കൊ​ല്ലി ആ​റാം വാ​ർ​ഡി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഉ​പ്പു​മ്മ​ൽ രാ​ജ​നെ പി​ന്താ​ങ്ങി​യ ക​ട​ന്ന​പു​റ​ത്ത് കു​മാ​ര​ന്‍റെ വീ​ടി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി പ​രാ​തി.
വീ​ടി​ന്ന് നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ൽ ബി​ജെപി പ്ര​തി​ഷേ​ധി​ച്ചു.​കു​റ്റ​വാ​ളി​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബി​ജെ​പി.​സം​സ്ഥാ​ന സ​മി​തി അം​ഗം എം.​പി രാ​ജ​ൻ ആ​വ​ശ്യ​പെ​ട്ടു.

ലോ​ക എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം: കോ​വി​ഡ്
മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ന​ട​ത്തും

കോ​ഴി​ക്കോ​ട്: ലോ​ക എ​യ്ഡ്‌​സ് ദി​നാ​ച​ര​ണം ജി​ല്ല​യി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചു. ദി​ന​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ​ത​ല സം​ഘാ​ട​ക സ​മി​തി​യോ​ഗം ചേ​ര്‍​ന്നു. 'ആ​ഗോ​ള ഐ​ക്യ​ദാ​ര്‍​ഢ്യം, പ​ങ്കാ​ളി​ത്ത ഉ​ത്ത​ര​വാ​ദി​ത്വം' എ​ന്ന​താ​ണ് ഈ ​വ​ര്‍​ഷ​ത്തെ എ​യ്ഡ്‌​സ് ദി​ന സ​ന്ദേ​ശം.