ഭ​ര​ണം നി​ല​നി​ര്‍​ത്താ​ന്‍‍ എ​ല്‍​ഡി​എ​ഫ്, പ്ര​തീ​ക്ഷ​യി​ല്‍ യു​ഡി​എ​ഫ്, അ​ക്കൗ​ണ്ട് തു​റ​ക്കാ​ന്‍ ബി​ജെ​പി
Sunday, November 29, 2020 11:52 PM IST
കോ​ഴി​ക്കോ​ട്:​ആ​റാം​ത​വ​ണ​യും വി​ജ​യ​മു​റ​പ്പി​ക്കാ​ന്‍ ഇ​ട​തു​മു​ന്ന​ണി ക​ച്ച​കെ​ട്ടു​മ്പോ​ള്‍ അ​ത്ര​യൊ​ന്നും ഭ​ദ്ര​മ​ല്ലാ​ത്ത ഇ​ട​തു​കോ​ട്ട പി​ടി​ച്ചെ​ടു​ക്കാ​ന്‍ യു​ഡി​എ​ഫ് പ​തി​നെ​ട്ട​ട​വും പ​യ​റ്റു​ന്ന കാ​ഴ്ച​യാ​ണ് കോ​ഴി​ക്കോ​ട് ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ല്‍. രൂ​പീ​ക​ര​ണ കാ​ലം മു​ത​ല്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണം ഇ​ട​തി​ന്‍റെ കൈ​പ്പി​ടി​യി​ലാ​ണ്.
2010-ല്‍ ​കൈ​യ​ക​ല​ത്തി​ലാ​ണ് യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​യ​ത്.​ഒ​റ്റ സീ​റ്റി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് അ​ന്ന് എ​ല്‍​ഡി​എ​ഫ് ഭ​ര​ണം നി​ല​നി​ര്‍​ത്തി​യ​ത്. 25 വ​ര്‍​ഷ​മാ​യി തു​ട​രു​ന്ന ആ​ധി​പ​ത്യം ഇ​ത്ത​വ​ണ​യും ആ​വ​ര്‍​ത്തി​ക്കു​മെ​ന്നാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ അ​വ​കാ​ശ​വാ​ദം. ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ല്‍ ഇ​ത്ത​വ​ണ അ​ക്കൗ​ണ്ട് തു​റ​ക്കു​മെ​ന്നാ​ണ് ബി​ജെ​പി​യു​ടെ പ്ര​ഖ്യാ​പ​നം. 27 ഡി​വി​ഷ​നു​ക​ളു​ള്ള ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ല്‍ ക​ഴി​ഞ്ഞ ത​വ​ണ എ​ല്‍​ഡി​എ​ഫ്- 16, യു​ഡി​എ​ഫ്- 11 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ക​ക്ഷി നി​ല. 2018-ല്‍ ​ര​ണ്ട് എ​ല്‍​ജെ​ഡി അം​ഗ​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫി​ലെ​ത്തി​യ​തോ​ടെ ക​ക്ഷി​നി​ല 18- 9 ആ​യി. കോ​ഴി​ക്കോ​ട്ടെ പ​തി​മൂ​ന്നു നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ പ​തി​നൊ​ന്നും എ​ല്‍​ഡി​എ​ഫി​നൊ​പ്പ​മാ​ണ്.
എ​ന്നാ​ല്‍ ക​ഴി​ഞ്ഞ പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രാ​ളെ​പോ​ലും ജി​ല്ല​യി​ല്‍​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ഇ​ട​തു​പ​ക്ഷ​ത്തി​നു ക​ഴി​ഞ്ഞി​ല്ല. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്ക് എ​ക്കാ​ല​ത്തെ​യും മി​ക​ച്ച ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​ക​യും ചെ​യ്തു. ഇ​ത്ത​വ​ണ എ​ല്‍​ജെ​ഡി​യും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് മാ​ണി വി​ഭാ​ഗ​വും എ​ത്തി​യ​ത് ഇ​ട​തു​മു​ന്ന​ണി​ക്ക് കൂ​ടു​ത​ല്‍ ക​രു​ത്തും ആ​ത്മ​വി​ശാ​സ​വും പ​ക​രു​ന്നു​ണ്ട്.
ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നാ​ടാ​യ ഒ​ഞ്ചി​യ​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ര്‍​എം​പി​യു​ടെ സ​ഹ​ക​ര​ണം നേ​ട്ട​മാ​കു​മെ​ന്നാ​ണ് യു​ഡി​എ​ഫ് ക​രു​തു​ന്ന​ത്. ജ​മാ​അ​ത്തെ ഇ​സ്ലാ​മി​ക്കു സ്വാ​ധീ​ന​മു​ള്ള മേ​ഖ​ല​യി​ല്‍ വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​യു​ടെ സ​ഹ​ക​ര​ണ​വും ഗു​ണം ചെ​യ്യു​മെ​ന്ന് യു​ഡി​എ​ഫ് ക​ണ​ക്കു​കൂ​ട്ടു​ന്നു.
സം​സ്ഥാ​ന​ത്തെ പൊ​തു രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യം ത​ങ്ങ​ള്‍​ക്ക​നു​കൂ​ല​മാ​ണെ​ന്നും യു​ഡി​എ​ഫ് വി​ശ്വ​സി​ക്കു​ന്നു. മി​ക​ച്ച സ്ഥാ​നാ​ര്‍​ഥി​ക​ളെ രം​ഗ​ത്തി​റ​ക്കി യു​ഡി​എ​ഫും എ​ല്‍​ഡി​എ​ഫും ബിജെ​പി​യും പ്ര​ചാ​ര​ണം ഊ​ര്‍​ജി​ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. യു​ഡി​എ​ഫി​ല്‍ കോ​ണ്‍​ഗ്ര​സ്- 12, മു​സ്ലിം​ലീ​ഗ്- 10, സി​എം​പി- 1, കേ​ര​ള കോ​ണ്‍​ഗ്ര​സ് (ജോ​സ​ഫ്)-1, ഭാ​ര​തീ​യ നാ​ഷ​ന​ല്‍ ജ​ന​താ​ദ​ള്‍-1 എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റ് വി​ഭ​ജ​നം. ഒ​രു സീ​റ്റി​ല്‍ ആ​ര്‍​എം​പി​ക്ക് പി​ന്തു​ണ ന​ല്‍​കും.
വെ​ല്‍​ഫ​യ​ര്‍ പാ​ര്‍​ട്ടി​ക്ക് നീ​ക്കി​വ​ച്ച സീ​റ്റി​ല്‍ പൊ​തു​സ്വ​ത​ന്ത്ര​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. എ​ല്‍​ഡി​എ​ഫി​ല്‍ സി​പി​എം-15, എ​ല്‍​ജെ​ഡി- നാ​ല്, സി​പി​ഐ- മൂ​ന്ന്, എ​ന്‍​സി​പി-1, ഐ​എ​ന്‍​എ​ല്‍-1, കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം)-1 ​എ​ന്നി​ങ്ങ​നെ​യാ​ണ് സീ​റ്റ് വി​ഭ​ജ​നം. ര​ണ്ട് സീ​റ്റു​ക​ളി​ല്‍ സ്വ​ത​ന്ത്ര​രെ രം​ഗ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ്.
വ​നി​താ സം​വ​ര​ണ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് എ​ല്‍​ഡി​എ​ഫ് മു​ന്‍ ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കൂ​ടി​യാ​യി കാ​ന​ത്തി​ല്‍ ജ​മീ​ല​യെ​യാ​ണ് ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത്. ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ മു​ക്കം മു​ഹ​മ്മ​ദ്, എ​ല്‍​ജെ​വൈ​ഡി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് സ​ലീം മ​ട​വൂ​ര്‍, എ​ഐ​വൈ​എ​ഫ് സം​സ്ഥാ​ന ജോ. ​സെ​ക്ര​ട്ട​റി പി.​ഗ​വാ​സ് എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ര്‍​ഥി​ക​ളി​ലെ പ്ര​മു​ഖ​ര്‍. എ​ഐ​സി​സി അം​ഗം ഡോ.​എം.​ഹ​രി​പ്രി​യ, മു​ന്‍ പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ആ​ലീ​സ് മാ​ത്യൂ എ​ന്നി​വ​രെ​യാ​ണ് യു​ഡി​എ​ഫ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന​ത്. എ​ല്‍​ഡി​എ​ഫ് കു​ത്ത​ക സീ​റ്റാ​യ ബാ​ലു​ശേ​രി​യി​ല്‍ അ​ട്ടി​മ​റി വി​ജ​യം നേ​ടി​യാ​ല്‍ ഹ​രി​പ്രി​യ​ക്കാ​വും പ്ര​സി​ഡ​ന്‍റ് സ്ഥാ​നം.