കോ​ണ്‍​ഗ്ര​സ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ലേ​ക്ക്
Wednesday, December 2, 2020 12:12 AM IST
കോ​ഴി​ക്കോ​ട്: യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് നീ​തി തേ​ടി കോ​ണ്‍​ഗ്ര​സ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ന്നു. ത​ല​ക്കു​ള​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ 15 ാം വാ​ര്‍​ഡി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സ​ജി​നി ദേ​വ​രാ​ജി​ന് കോ​വി​ഡു​ണ്ടെ​ന്നു​പ​റ​ഞ്ഞ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ചാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​ന്ന​ത്.
സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ​പ​രാ​തി​യി​ല്‍ ന​ട​പ​ടി​യെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്ന് കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​സി​ദ്ദി​ഖ് " ദീ​പി​ക'​യോ​ട് പ​റ​ഞ്ഞു.
സ്ഥാ​നാ​ര്‍​ഥി​യു​ടെ മ​ക​ന് കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്നു. അ​ടി​യ​ന്ത​ര​മാ​യി മ​ക​നെ കോ​വി​ഡ്‌​സെ​ന്റ​റി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് എം.​കെ. രാ​ഘ​വ​ന്‍ എം​പി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ആ​രോ​ഗ്യ​വ​കു​പ്പി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ് 13 നാ​ണ് മാ​റ്റി​യ​ത്. മ​റ്റ് കു​ടും​ബാം​ഗ​ങ്ങ​ള്‍ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ വീ​ട്ടി​ലെ മൂ​ന്നു​പേ​ര്‍​ക്ക് നെ​ഗ​റ്റീ​വും സ്ഥാ​നാ​ര്‍​ഥി സ​ജി​നി ദേ​വ​രാ​ജ​ന് മാ​ത്രം പോ​സി​റ്റീ​വ് ആ​വു​ക​യും ചെ​യ്തു.
പ​രി​ശോ​ധ​നാ​ഫ​ലം വ​ന്ന് ഒ​രു​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സ്ഥാ​നാ​ര്‍​ഥി​യെ കോ​വി​ഡ് സെ​ന്‍റ​റി​ലേ​ക്ക് മാ​റ്റി. സം​ശ​യം തോ​ന്നി​യ യു​ഡി​എ​ഫ് നേ​തൃ​ത്വം അ​ടു​ത്ത​ദി​വ​സം ആ​ന്‍റി​ജ​ന്‍, ആ​ര്‍​ടി​പി​സി​ആ​ര്‍, ആ​ന്‍റി​ബോ​ഡി ടെ​സ്റ്റു​ക​ള്‍ എ​ടു​ത്ത​പ്പോ​ള്‍ എ​ല്ലാം നെ​ഗ​റ്റീ​വാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ഗൂ​ഡാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണി​തെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ക്കു​ന്ന​ത്.
സം​ഭ​വ​ത്തി​ല്‍ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ആ​രോ​ഗ്യ​വ​കു​പ്പ് ജീ​വ​ന​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​ഷ​നും ക​ള​ക്ട​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യ​ത്. അ​തേ​സ​മ​യം വി​ഷ​യം പ​ഞ്ചാ​യ​ത്തി​ല്‍ ഏ​റെ ച​ര്‍​ച്ച​യാ​യി മാ​റി​യി​ട്ടു​ണ്ട്.