സാ​ന്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് ശേ​ഖ​ര​ണം നി​ർ​ത്തി വെ​ക്ക​ണമെന്ന്
Saturday, December 5, 2020 11:13 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് 19 വ്യാ​പ​നം കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ലാ സാ​ന്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക​ണ​ക്ക് വി​ഭാ​ഗം ക​ട​ക​ളും വീ​ടു​ക​ളും ക​യ​റി ന​ട​ത്തു​ന്ന വി​വ​ര​ണ ശേ​ഖ​ര​ണം ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ല​ക്ട്രോ​ണി​ക്ക് വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സി​എ​സ്‌​സി​ഇ ഗ​വേ​ണ്‍​സ് ഇ​ന്ത്യാ ലി​മി​റ്റ​ഡ് വി​ല്ലേ​ജ് ത​ല​ത്തി​ൽ എ​ന്യൂ​മ​റേ​റ്റ​ർ​മാ​രെ വെ​ച്ചാ​ണ് ഫീ​ൽ​ഡ് ത​ല വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. ക​ട​ക​ളം വീ​ടു​ക​ളും ക​യ​റി​യി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ പൗ​ര​ന്‍റെ ആ​ധാ​ർ, പാ​ൻ കാ​ർ​ഡ്, റേ​ഷ​ൻ കാ​ർ​ഡ് തു​ട​ങ്ങി​യ ആ​ധി​കാ​രി​ക രേ​ഖ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി സെ​ൻ​സ​സ് പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പ് ത​യാ​റാ​ക​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ. വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.