ഭ​ക്ഷ്യ​ഭ​ദ്ര​താ​ക​മ്മീ​ഷ​ൻ ബോ​ധ​വ​ത്ക​ര​ണം
Friday, January 22, 2021 12:31 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന ഭ​ക്ഷ്യ​ഭ​ദ്ര​താ​ക​മ്മീ​ഷ​ൻ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ കാ​ന്പ​യി​ൻ സം​ഘ​ടി​പ്പി​ക്കു​ന്നു. ഭ​ക്ഷ്യ​ഭ​ദ്ര​താ​നി​യ​മം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ൽ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു വ​ഹി​ക്കാ​നു​ള​ള പ​ങ്ക് സം​ബ​ന്ധി​ച്ചു ക്ലാ​സ്, പൊ​തു​ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി, കോ​ള​നി സ​ന്ദ​ർ​ശ​നം എ​ന്നി​വ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​ണ്.
വ​യ​നാ​ട് ജി​ല്ല​യി​ൽ 29 നാ​ണ് കാ​ന്പ​യി​ൻ. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ ന​ട​ത്തു​ന്ന ആ​ദ്യ സെ​ഷ​നി​ൽ സം​സ്ഥാ​ന ഭ​ക്ഷ്യ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ​ക്കു​പു​റ​മേ ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​ൻ​മാ​രും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു ​ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന സ​ന്പ​ർ​ക്ക പ​രി​പാ​ടി​ നടത്തും.

യി​ൽ റേ​ഷ​ൻ വി​ത​ര​ണം, റേ​ഷ​ൻ കാ​ർ​ഡ്, സ്കൂ​ൾ-​അ​ങ്ക​ണ​വാ​ടി ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം, പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​യി​ലെ ഭ​ക്ഷ്യ ഭ​ദ്ര​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ ഉ​ന്ന​യി​ക്കാം. പ​രി​പാ​ടി​ക്കാ​യി ഭ​ക്ഷ്യ സി​വി​ൽ​സ​പ്ലൈ​സ് വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കും. 30നു ​ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കോ​ള​നി​ക​ളി​ൽ ക​മ്മീ​ഷ​ൻ സ​ന്ദ​ർ​ശ​നം ന​ട​ത്തും.