സുൽത്താൻ ബത്തേരി: മിത്രം ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനിയുടെ ഉദ്ഘാടനം വയനാടൻ ചെട്ടി സർവീസ് സൊസൈറ്റി പ്രസിഡന്റ് കണ്ണിവട്ടം കേശവൻ ചെട്ടി നിർവഹിച്ചു. കർഷകരുടെ ഗ്രൂപ്പ് രൂപീകരണം, ക്ലസ്റ്റർ രൂപീകരണം, നെല്ല് സംഭരണം, നെൽകൃഷി പരിപോഷണം, സംസ്കരണം, മൂല്യവർധിത ഉത്പന്നങ്ങളുടെ വിപണനം തുടങ്ങിയ പ്രവർത്തനങ്ങളാണ് ലക്ഷ്യമിടുന്നത്. നെൽകൃഷിക്ക് ചെറുകിട കർഷകർക്ക് വായ്പ ലഭ്യമാക്കുന്നതിന് ഉൗന്നൽ നൽകും. ഒ.എൻ. വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. വി. സുരേഷ്, ഡയറക്ടർ പി.ബി. ശശികുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുനിൽകുമാർ, സുധീപ്, ബാലകൃഷ്ണൻ, അച്ചുതൻ പട്ടിയന്പം, അനൂപ് കെ. രാമൻ, കെ.എൻ. വാസു, രവീന്ദ്രൻ പടിപ്പുര, കെ. സജീഷ്, കെ.എ. ഹരിദാസ് എന്നിവർ പ്രസംഗിച്ചു.