ചു​ണ്ടേ​ലി​ലോ ബോ​യ്സ് ടൗ​ണി​ലോ? സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം ഉ​ട​നു​ണ്ടാ​കും
Sunday, January 24, 2021 11:58 PM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് എ​വി​ടെ സ്ഥാ​പി​ക്ക​ണ​മെ​ന്ന​തു സം​ബ​ന്ധി​ച്ച സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം അ​ടു​ത്ത മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​നു​ശേ​ഷം ഉ​ണ്ടാ​യേ​ക്കും. മെ​ഡി​ക്ക​ൽ കോ​ള​ജി​നു യോ​ജി​ച്ച സ്ഥ​ലം ഏ​താ​ണെ​ന്നു പ​രി​ശോ​ധി​ക്കു​ന്ന​തി​നു സ​ർ​ക്കാ​ർ ചു​മ​ത​ല​പ്പെ​ടു​ത്തി​യ വി​ദ​ഗ്ധ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ വെ​വ്വേ​റെ ന​ൽ​കി​യ സ്കോ​ർ​ഷീ​റ്റി​ലെ വി​വ​രം ക്രോ​ഡീ​ക​രി​ച്ചു ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട് അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രി​ക്കും സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം.
മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ ബോ​യ്സ് ടൗ​ണി​ൽ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി, വൈ​ത്തി​രി താ​ലൂ​ക്കി​ലെ ചു​ണ്ടേ​ൽ വി​ല്ലേ​ജി​ൽ​പ്പെ​ട്ട സ്വ​കാ​ര്യ​ഭൂ​മി, വൈ​ത്തി​രി താ​ലൂ​ക്കി​ലെ കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ൽ​പ്പെ​ട്ട മ​ട​ക്കി​മ​ല​യി​ൽ ച​ന്ദ്ര​പ്ര​ഭ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് സൗ​ജ്യ​മാ​യി ന​ൽ​കി​യ 50 എ​ക്ക​ർ സ്ഥ​ലം, മാ​ന​ന്ത​വാ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ പ​രി​ശോ​ധി​ച്ചാ​ണ് വി​ദ​ഗ്ധ​സ​മി​തി​യം​ഗ​ങ്ങ​ൾ സ്കോ​ർ​ഷീ​റ്റ് ത​യാ​റാ​ക്കി ക​ള​ക്ട​ർ​ക്കു കൈ​മാ​റി​യ​ത്.
മ​ണ്ണു​സം​ക്ഷ​ണം, ജി​യോ​ള​ജി, ആ​രോ​ഗ്യം, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പു​ക​ളി​ലെ​യും നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി കോ​ഴി​ക്കോ​ട് യൂ​ണി​റ്റി​ലെ​യും പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു വി​ദ​ഗ്ധ സ​മി​തി. ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സ​മി​തി​യം​ഗ​ങ്ങ​ൾ നാ​ലി​ട​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തി സ്കോ​ർ​ഷീ​റ്റ് ത​യാ​റാ​ക്കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി തു​ട​ങ്ങു​ന്ന​തി​നു​ള്ള സാ​ധ്യ​ത വി​ല​യി​രു​ത്തു​ന്ന​തി​നാ​യി​രു​ന്നു ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന.
സ്ഥ​ല​ത്തി​ന്‍റെ സ്വ​ഭാ​വം, ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​ക​ൾ, ജി​ല്ലാ ആ​സ്ഥാ​ന​വു​മാ​യു​ള്ള സാ​മീ​പ്യം, ജ​ന​ങ്ങ​ൾ​ക്കു എ​ത്തി​ച്ചേ​രാ​നു​ള്ള സൗ​ക​ര്യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ് വി​ദ​ഗ്ധ സ​മി​തി​യം​ഗ​ങ്ങ​ൾ സ്കോ​ർ​ഷീ​റ്റ് ത​യാ​റാ​ക്കി​യ​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തു​ട​ങ്ങു​ന്ന​തി​നു ഉ​ത​കു​ന്ന സ്കോ​റാ​ണ് വി​ദ​ഗ്ധ സ​മി​തി​യി​ലെ മു​ഴു​വ​ൻ അം​ഗ​ങ്ങ​ളും ന​ൽ​കി​യ​തെ​ന്നാ​ണ് വി​വ​രം. പ​രി​ശോ​ധി​ച്ച മൂ​ന്നു ഭൂ​മി​യു​ടെ​യും കാ​ര്യ​ത്തി​ൽ വ്യ​ത്യ​സ്ത​മാ​ണ് സ​മി​തി​യി​ലെ ഓ​രോ അം​ഗ​വും ന​ൽ​കി​യ സ്കോ​ർ. മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കു​ന്ന​തി​നു സ​ഹാ​യ​ക​മാ​യ സ്കോ​റ​ല്ല സ​മി​തി​യം​ഗ​ങ്ങ​ൾ ന​ൽ​കി​യ​തെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മാ​ണ​ത്തി​നു പ​രി​ഗ​ണി​ച്ച ഓ​രോ സ്ഥ​ല​ത്തി​ന്‍റെ​യും ഗു​ണ​ദോ​ഷ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​താ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്. ജി​ല്ലാ ആ​സ്ഥാ​ന​വു​മാ​യു​ള്ള സ​മീ​പ്യം, ഭാ​ഗി​ക​മാ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ റോ​ഡ് എ​ന്നി​വ മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി​യെ സ​വി​ശേ​ഷ​മാ​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഓ​റ​ഞ്ച് സോ​ണി​ലാ​ണെ​ന്ന​ത് ന്യൂ​ന​ത​യാ​ണ്.
ഡി​സാ​സ്റ്റ​ർ മാ​നേ​ജ്മെ​ന്‍റ് അ​ഥോ​റി​റ്റി നേ​ര​ത്തേ ത​യാ​റാ​ക്കി​യ മാ​പ്പി​ൽ മ​ട​ക്കി​മ​ല​യി​ലെ സ്ഥ​ലം ദു​ര​ന്ത സാ​ധ്യാ​താ​മേ​ഖ​ല​യി​ലാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കാ​പ്പി​ത്തോ​ട്ട​ത്തി​ന്‍റെ ഭാ​ഗ​മാ​ണ് മ​ട​ക്കി​മ​ല​യി​ൽ ച​ന്ദ്ര​പ്ര​ഭ ട്ര​സ്റ്റ് മെ​ഡി​ക്ക​ൽ കോ​ള​ജി​നു വി​ട്ടു​കൊ​ടു​ത്ത​ത്. ഈ ​സ്ഥ​ല​ത്തു​ള്ള കാ​പ്പി​ച്ചെ​ടി​ക​ളും ചെ​റു​മ​ര​ങ്ങ​ളും പി​ഴു​തു​മാ​റ്റി മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കു​ന്ന​തു ഭാ​വി​യി​ൽ തി​ക്താ​നു​ഭ​വ​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​യേ​ക്കാം. ഇ​ക്കാ​ര്യം ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു​ണ്ട്.
ചു​ണ്ടേ​ൽ വി​ല്ലേ​ജി​ലെ സ്വ​കാ​ര്യ​ഭൂ​മി മെ​ഡി​ക്ക​ൽ കോ​ള​ജി​നു യോ​ജി​ച്ച​താ​ണെ​ങ്കി​ലും വി​ല ന​ൽ​കി ഏ​റ്റെ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നു ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ക​ൽ​പ്പ​റ്റ​യ്ക്ക​ടു​ത്തു ദേ​ശീ​യ​പാ​ത​യോ​ടു ചേ​ർ​ന്നു​കി​ട​ക്കു​ന്ന ഈ ​ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു നേ​ര​ത്തേ നീ​ക്കം ന​ട​ന്ന​താ​ണ്. ഭൂ​മി​യു​ടെ വി​ല സം​ബ​ന്ധി​ച്ചു ഉ​ട​മ​യു​മാ​യി വ്യ​ക്ത​മാ​യി ധാ​ര​ണ​യി​ൽ എ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​തു മാ​ത്ര​മാ​ണ് സ്ഥ​മെ​ടു​പ്പി​നു ത​ട​സ​മാ​യി​രു​ന്ന​ത്. സ്വ​കാ​ര്യ മാ​നേ​ജ്മെ​ന്‍റി​ൽ​നി​ന്നു സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത​താ​ണ് മാ​ന​ന്ത​വാ​ടി ബോ​യ്സ് ടൗ​ണി​ലെ 65 ഏ​ക്ക​ർ സ്ഥ​ലം. നി​ല​വി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ കൈ​വ​ശ​ത്തി​ലു​ള്ള ഈ ​ഭൂ​മി​യി​ൽ​നി​ന്നു ഏ​റെ അ​ക​ലെ​യ​ല്ല ജി​ല്ലാ ആ​ശു​പ​ത്രി. ബോ​യ്സ്ടൗ​ണി​ലെ ഭൂ​മി​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് തു​ട​ങ്ങു​ന്ന​തു വ​ലി​യ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കി​ല്ല.
മെ​ഡി​ക്ക​ൽ കോ​ള​ജ് സ​ർ​ക്കാ​ർ തീ​രു​മാ​നം എ​ന്താ​കു​മെ​ന്ന​റി​യാ​നു​ള്ള ആ​കാം​ക്ഷ​യി​ലാ​ണ് വ​യ​നാ​ട​ൻ ജ​ന​ത. നി​ർ​മാ​ണ​ത്തി​നു മ​ട​ക്കി​മ​ല​യി​ലെ ഭൂ​മി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ല്ലെ​ന്നാ​ണ് ജ​ന​ങ്ങ​ൾ പൊ​തു​വെ വി​ല​യി​രു​ത്തു​ന്ന​ത്. ദു​ര​ന്ത​സാ​ധ്യ​ത​യു​ടെ പേ​രി​ലാ​ണ് മ​ട​ക്കി​മ​ല​യി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് സ്ഥാ​പി​ക്കേ​ണ്ടെ​ന്നു സ​ർ​ക്കാ​ർ 2019ൽ ​തീ​രു​മാ​നി​ച്ച​ത്. മെ​ഡി​ക്ക​ൽ കോ​ള​ജി​നു ബോ​യ്സ് ടൗ​ണി​ലെ സ്ഥ​ലം സ​ർ​ക്കാ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് വ​ട​ക്കേ​വ​യ​നാ​ട്ടു​കാ​ർ. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​വ​ർ​ത്ത​നം താ​ത്കാ​ലി​ക​മാ​യി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ തു​ട​ങ്ങു​ന്ന​തു സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​ന​വും ഉ​ട​നു​ണ്ടാ​കു​മെ​ന്നു അ​വ​ർ ക​രു​തു​ന്നു.
മെ​ഡി​ക്ക​ൽ കോ​ള​ജി​നു ചു​ണ്ടേ​ൽ വി​ല്ലേ​ജി​ലെ സ്ഥ​ലം സ​ർ​ക്കാ​ർ വി​ല​യ്ക്കു​വാ​ങ്ങു​ന്ന​തി​നു​ള്ള സാ​ധ്യ​ത തെ​ക്കേ വ​യ​നാ​ട്ടു​കാ​ർ ത​ള്ളി​ക്ക​ള​യു​ന്നി​ല്ല. ബോ​യ്സ് ടൗ​ണി​നു സ​മീ​പം ജി​ല്ലാ ആ​ശു​പ​ത്രി പ്ര​വ​ർ​ത്തി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ക​ൽ​പ്പ​റ്റ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ സ്ഥാ​പി​ക്കു​ന്ന​തി​നു ഭ​ര​ണ​ക​ക്ഷി​ക​ളി​ൽ​പ്പെ​ട്ട​വ​ർ സ​ർ​ക്കാ​രി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​ന്നു​ണ്ട്. ഇ​തു എ​ത്ര​ത്തോ​ളം ഫ​ല​വ​ത്താ​യെ​ന്നും അ​ടു​ത്ത ദി​വ​സം അ​റി​യാം.