മു​ഖ്യ​മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടു കോ​ണ്‍​ഗ്ര​സ് പ്ര​ക​ട​നം
Sunday, March 7, 2021 12:35 AM IST
ക​ൽ​പ്പ​റ്റ: ഡോ​ള​ർ, സ്വ​ർ​ണ്ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സു​ക​ളി​ൽ​നേ​രി​ട്ട് ബ​ന്ധ​മു​ണ്ടെ​ന്ന പ്ര​തി​യു​ടെ മൊ​ഴി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു കോ​ണ്‍​ഗ്ര​സ് വ​യ​നാ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ്ര​ക​ട​നം ന​ട​ത്തി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, നേ​താ​ക്ക​ളാ​യ എ​ൻ.​ഡി. അ​പ്പ​ച്ച​ൻ, പി.​പി. ആ​ലി, കെ.​കെ. ഏ​ബ്ര​ഹാം, വി.​എ. മ​ജീ​ദ്, എം.​എ. ജോ​സ​ഫ്, ഒ.​വി. അ​പ്പ​ച്ച​ൻ, ബി​നു തോ​മ​സ്, നി​സി അ​ഹ​മ്മ​ദ്, പി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, പി.​ശോ​ഭ​ന​കു​മാ​രി, ജി.​വി​ജ​യ​മ്മ, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, കെ.​കെ. രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.