സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി​യി​ൽ എ​എ​സ്ഐ​ക്കെ​തി​രെ കേ​സ്
Sunday, March 7, 2021 12:38 AM IST
മാ​ന​ന്ത​വാ​ടി: സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​മാ​നി​ച്ചെ​ന്ന തി​രു​വ​ന​ന്ത​പു​രം നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​നി​യാ​യ സാ​മൂ​ഹി​ക-​മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​യു​ടെ പ​രാ​തി​യി​ൽ തി​രു​നെ​ല്ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ ഗ്രേ​ഡ് എ ​എ​സ്ഐ അ​നി​ൽ​കു​മാ​റി​നെ​തി​രെ കേ​സെ​ടു​ത്തു. ഫേ​സ്ബു​ക്ക് പോ​സ്റ്റു​ക​ൾ​ക്കു ചു​വ​ടെ അ​പ​മാ​ന​ക​ര​മാ​യ ക​മ​ന്‍റു​ക​ൾ ന​ട​ത്തി​യ​തി​നു സ്ക്രീ​ൻ​ഷോ​ട്ട് സ​ഹി​തം മു​ഖ്യ​മ​ന്ത്രി​ക്കും പോ​ലീ​സി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും നെ​യ്യാ​റ്റി​ൻ​ക​ര സ്വ​ദേ​ശി​നി പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും കേ​ര​ള പോ​ലീ​സ് നി​യ​മ​ത്തി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കൊ​ല്ലം സ്വ​ദേ​ശി​യാ​യ അ​നി​ൽ​കു​മാ​റി​നെ​തി​രെ കേ​സ്. എ​എ​സ്ഐ​യെ അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തി​ട്ടു​ണ്ട്.