എൻഎസ്എസ് ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗം ന​ട​ത്തി
Sunday, April 11, 2021 12:30 AM IST
ക​ൽ​പ്പ​റ്റ: മ​ന്നം സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി വ​യ​നാ​ട് ജി​ല്ലാ ത​ല അ​വ​ലോ​ക​ന യോ​ഗം ക​ൽ​പ്പ​റ്റ എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ മ​ന്ദി​ര​ത്തി​ൽ ന​ട​ത്തി. ക​ര​യോ​ഗം ര​ജി​സ്ട്രാ​ർ പി.​എ​ൻ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​ത്തി​രി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എ.​പി. നാ​രാ​യ​ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​പ്പാ​ർ​ട്മെ​ന്‍റ് സെ​ക്ര​ട്ട​റി വി.​വി. ശ​ശി​ധ​ര​ൻ നാ​യ​ർ, ഡോ.​പി. നാ​രാ​യ​ണ​ൻ നാ​യ​ർ, ഐ​ക്ക​ര​ശേ​രി ഗോ​പാ​ല​കൃ​ഷ്ണ​ൻ, പി. ​കെ. സു​ധാ​ക​ര​ൻ, രാ​ജേ​ഷ് കെ. ​അ​ല​ക്സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.