ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​ച്ചി​കി​ത്സ പു​ന​രാ​രം​ഭി​ച്ചു
Monday, April 12, 2021 12:43 AM IST
പ​ന​മ​രം: അ​ഞ്ചു​കു​ന്നി​ലെ ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​യി​ൽ കി​ട​ത്തി​ച്ചി​കി​ത്സ പു​ന​രാ​രം​ഭി​ച്ചു.
കോ​വി​ഡ് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍ററാ​യി മാ​റ്റി​യ​തി​നെ​ത്തു​ട​ർ​ന്നു നി​ർ​ത്തി​വ​ച്ച കി​ട​ത്തി​ച്ചി​കി​ത്സ​യാ​ണ് ഹോ​മി​യോ​പ്പ​തി​യു​ടെ പി​താ​വ് സാ​മു​വ​ൽ ഹ​നി​മാ​ന്‍റെ ജന്മദി​ന​ത്തി​ൽ വീ​ണ്ടും തു​ട​ങ്ങി​യ​ത്.
ഹോ​മി​യോ​പ്പ​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി ഹാ​ളി​ൽ യോ​ഗം ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സൂ​പ്ര​ണ്ട് ഡോ.​അ​ജി വൈ​ൽ​ബ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ.​ര​മ്യ, ഡോ.​റീ​ന, ഡോ.​സ്മി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​ന​മേ​ഖ​ല​യി​ൽ
വ​ഴി​യോ​ര​ത്തെ
പാ​ച​കം
നി​രോ​ധി​ച്ചു

ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ൽ വ​ന​മേ​ഖ​ല​യി​ൽ വ​ഴി​യോ​ര​ങ്ങ​ളി​ൽ ഭ​ക്ഷ​ണം പാ​ച​കം ചെ​യ്യു​ന്ന​ത് വ​നം വ​കു​പ്പ് നി​രോ​ധി​ച്ചു.
വി​നോ​ദ സ​ഞ്ചാ​രി​ക​ൾ വ​ഴി​വ​ക്കി​ൽ വാ​ഹ​നം നി​ർ​ത്തി ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​തു കാ​ട്ടു​തീ പ​ട​രു​ന്ന​തി​നു കാ​ര​ണ​മാ​കു​ന്ന​തു ഒ​ഴി​വാ​ക്കു​ന്ന​തി​നാ​ണ് ന​ട​പ​ടി. തീ​പ്പെ​ട്ടി​ക്ക​ന്പ്, സി​ഗ​ര​റ്റു​കു​റ്റി എ​ന്നി​വ വ​ഴി​യോ​ര​ത്തേ​ക്കു വ​ലി​ച്ചെ​റി​യു​ന്ന​വർ​ക്കെ​തി​രെ കേ​സെ​ടു​ക്കും. വ​ന​മേ​ഖ​ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​നു കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.