ഉൗ​ട്ടി​യി​ൽ കു​തി​ര​പ്പ​ന്ത​യ​ത്തി​നു ഇ​ന്നു തു​ട​ക്കം
Tuesday, April 13, 2021 11:20 PM IST
ഗൂ​ഡ​ല്ലൂ​ർ: ചെ​ന്നൈ റേ​സ് കോ​ഴ്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉൗ​ട്ടി സെ​ൻ​ട്ര​ൽ ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പം റേ​സ്കോ​ഴ്സ് മൈ​താ​നി​യി​ൽ കു​തി​ര​പ്പ​ന്ത​യം ഇ​ന്നു ആ​രം​ഭി​ക്കും. ര​ണ്ടു​മാ​സം നീ​ളും. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​ത്.
പൂ​നെ, മും​ബൈ, ബെം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ, മൈ​സൂ​രൂ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​തി​ര​ക​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 400 കു​തി​ര​ക​ളും 40 ജാ​ക്കി​ക​ളും പ​രി​ശീ​ല​ക​രും ഉൗ​ട്ടി​യി​ൽ എ​ത്തി​യി​ട്ടു​ണ്ട്. വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് മൈ​താ​ന​ത്തു പ്ര​വേ​ശ​ന​മി​ല്ല.

ബോ​ട്ട് ഹൗ​സി​ൽ 4.22 ല​ക്ഷം
സ​ഞ്ചാ​രി​ക​ളെ​ത്തി

ഉൗ​ട്ടി: നീ​ല​ഗി​രി​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ഉൗ​ട്ടി ബോ​ട്ട് ഹൗ​സി​ൽ ക​ഴി​ഞ്ഞ ഡി​സം​ബ​ർ ഏ​ഴു മു​ത​ൽ മാ​ർ​ച്ച് 31 വ​രെ 4.22 ല​ക്ഷം സ​ഞ്ചാ​രി​ക​ളെ​ത്തി. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള​വ​രാ​ണ് ഇ​തി​ൽ അ​ധി​ക​വും. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ബോ​ട്ട് ഹൗ​സ് മാ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ട്ടി​രു​ന്നു.