ച​ക്ക, മാ​ങ്ങ സീ​സ​ണാ​യി; പൊ​ഴു​ത​ന​യി​ൽ കാ​ട്ടാ​ന​ശ​ല്യം അ​തി​രൂ​ക്ഷം
Monday, May 10, 2021 12:10 AM IST
വൈ​ത്തി​രി: ച​ക്ക, മാ​ങ്ങ സീ​സ​ണ്‍ ആ​രം​ഭി​ച്ച​തോ​ടെ പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി. ഒ​റ്റ​യ്ക്കും കൂ​ട്ടാ​യും കാ​ടി​റ​ങ്ങു​ന്ന ആ​ന​ക​ൾ ജ​ന​ജീ​വി​ത​ത്തി​നു ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. അ​മ്മാ​റ, കു​റി​ച്യ​ർ​മ​ല, മേ​ൽ​മു​റി, ക​റു​വ​ൻ​ത്തോ​ട്, സു​ഗ​ന്ധ​ഗി​രി മേ​ഖ​ല​ക​ളി​ലാ​ണ് ക​ല​ശ​ലാ​യ കാ​ട്ടാ​ന ശ​ല്യം. അ​മ്മാ​റ​യി​ൽ ക​ർ​ഷ​ക​ന്‍റെ കാ​റും കൃ​ഷി​ക​ളും ക​ഴി​ഞ്ഞ​ദി​വ​സം ഒ​റ്റ​യാ​ൻ ന​ശി​പ്പി​ച്ചു. ഈ​യി​ടെ പെ​രി​ങ്ങോ​ട​യി​ൽ കു​ട്ടി​ക​ള​ട​ക്കം 20 ആ​ന​ക​ളു​ള്ള കൂ​ട്ട​മാ​ണ് പ​ക​ൽ കാ​ടി​റ​ങ്ങി ജ​ന​ങ്ങ​ളെ മ​ണി​ക്കൂ​റു​ക​ളോ​ള​ം മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യ​ത്.
മി​ക്ക ദി​വ​സ​ങ്ങ​ളി​ലും സ​ന്ധ്യ​മ​യ​ങ്ങു​ന്ന​തോ​ടെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്തു​ന്ന ആ​ന​ക​ൾ പു​ല​ർ​ച്ചെ​യാ​ണ് വ​ന​ത്തി​ലേ​ക്കു മ​ട​ങ്ങു​ന്ന​ത്. ഇ​തി​നി​ടെ വ​ൻ കൃ​ഷി​നാ​ശ​മാ​ണ് അ​വ വ​രു​ത്തു​ന്ന​ത്. അ​ടു​ത്ത​കാ​ല​ത്തു മാ​ത്രം നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ തെ​ങ്ങും വാ​ഴ​യും ക​മു​കും ആ​ന​ക​ൾ ന​ശി​പ്പി​ച്ചു. ആ​ന​ക​ൾ​ക്കു പു​റ​മേ മാ​ൻ, പ​ന്നി, കു​ര​ങ്ങ് എ​ന്നി​വ​യും കൂ​ട്ട​ത്തോ​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ എ​ത്തു​ന്നു​ണ്ട്.