ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ മ​ണി​ക്കൂ​റു​ക​ളോ​ളം പോ​ലീ​സ് ത​ട​ഞ്ഞു​വ​ച്ച​താ​യി പ​രാ​തി
Friday, June 11, 2021 11:26 PM IST
വെ​ള്ള​മു​ണ്ട: ആ​ശു​പ​ത്രി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട ഗ​ർ​ഭി​ണി​യാ​യ യു​വ​തി​യെ മ​ണി​ക്ക​റു​ക​ളോ​ളം വെ​ള്ള​മു​ണ്ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ത​ട​ഞ്ഞു നി​ർ​ത്തി​യ​താ​യി പ​രാ​തി. പ​ടി​ഞ്ഞാ​റെ​ത്ത​റ സ്വ​ദേ​ശി​നി​യാ​യ സി.​കെ. നാ​ജി​യ ന​സ്റി​ൻ ആ​ണ് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി, മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ, വ​നി​താ ക​മ്മീ​ഷ​ൻ എ​ന്നി​വ​ർ​ക്ക് ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യ​ത്.
അ​ത്തോ​ളി​യി​ലേ​ക്ക് വി​വാ​ഹം ചെ​യ്ത​യ​ച്ച യു​വ​തി ക​ൽ​പ്പ​റ്റ​യി​ലെ ഗൈ​ന​ക്കോ​ള​ജി​സ്റ്റി​നെ​യാ​യി​രു​ന്നു സ്ഥി​ര​മാ​യി കാ​ണി​ച്ചു വ​ന്നി​രു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം.
സാ​ക്ഷ്യ​പ​ത്ര​വു​മാ​യി വെ​ള്ള​മു​ണ്ട വ​രെ ത​ട​സ​ങ്ങ​ളി​ല്ലാ​തെ ഭ​ർ​ത്താ​വി​നൊ​പ്പം വാ​ഹ​ന​ത്തി​ൽ എ​ത്തി​യ യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്പി​ൽ വെ​ച്ച് മു​ഹ​മ്മ​ദ​ലി എ​ന്ന പോ​ലീ​സു​കാ​ര​ൻ ത​ട​യു​ക​യും സ്റ്റേ​ഷ​നി​ലേ​ക്ക് ര​ണ്ട് പേ​രെ​യും കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം സ്റ്റേ​ഷ​നി​ൽ നി​ർ​ത്തി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.
സ്റ്റേ​ഷ​നി​ൽ വെ​ച്ച് അ​ങ്ങേ​യ​റ്റം മോ​ശ​മാ​യ രീ​തി​യി​ൽ പോ​ലീ​സു​കാ​രി​ൽ ചി​ല​ർ പെ​രു​മാ​റി​യ​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.